കൊച്ചി: ശബരിമല വിമാനത്താവളത്തിന് അനുമതി നൽകി കേന്ദ്രവ്യോമയാന മന്ത്രാലയം. ‘സൈറ്റ് ക്ലിയറൻസ്’ അനുമതിയാണ് ലഭിച്ചത്. ഏപ്രിൽ മൂന്നാം തിയതി ചേർന്ന സ്റ്റീയറിങ് കമ്മറ്റി യോഗത്തിലെ ശുപാർശക്ക് ഇന്നലെ വ്യോമയാന മന്ത്രി അംഗീകാരം നൽകി. ഇക്കാര്യം സംസ്ഥാന സർക്കാരിനെ രേഖമൂലം അറിയിക്കുകയും ചെയ്തു.
ശബരിമല വിമാനത്താവളം നിർമ്മിക്കാൻ പ്രാഥമിക അനുമതി ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തീർത്ഥാടകരുടെ യാത്ര സുഗമമാക്കുകയും സമയ നഷ്ടം ഒഴിവാക്കുകയുമാണ് ശബരിമല വിമാനത്താവളം കൊണ്ട് ലക്ഷ്യമാക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates