'ഗുരു ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം'; വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കിയ കോടതി വിധിയില്‍ ശിവഗിരി മഠം

മുന്നണികൾ പിന്നോക്ക വിഭാഗങ്ങളെ അവഗണിക്കുന്നു
Swami Satchidananda Sivagiri Mutt
Swami Satchidananda Sivagiri Mutt
Updated on
1 min read

തിരുവനന്തപുരം: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും വെള്ളാപ്പള്ളി നടേശനെ നീക്കിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ശിവഗിരി മഠം. ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനമാണ് കോടതിയില്‍ നിന്നുണ്ടായതെന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ പറഞ്ഞു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി അടക്കമുള്ള ബോര്‍ഡ് അംഗങ്ങളെയും അയോഗ്യരാക്കിയ ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരു നേടിയെടുത്ത പലകാര്യങ്ങളില്‍ നിന്നും സംഘടന അടുത്തിടെ പിന്നോട്ട് പോയെന്നും സ്വാമി സച്ചിദാനന്ദ കുറ്റപ്പെടുത്തി.

Swami Satchidananda Sivagiri Mutt
കരുനാഗപ്പള്ളിയില്‍ പട്ടാപ്പകല്‍ അരുംകൊല; കൊലക്കേസ് പ്രതിയെ നടുറോഡില്‍ വെട്ടിക്കൊന്നു

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ് പിന്നാക്ക സമുദായങ്ങളെ അവഗണിക്കുന്നു എന്നും സ്വാമി സച്ചിദാനന്ദ കുറ്റപ്പെടുത്തി. നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിക്കുന്ന മണ്ഡലങ്ങള്‍ പിന്നാക്ക സമുദായക്കാര്‍ക്ക് നല്‍കുന്നില്ലെന്നാണ് മഠാതിപതിയുടെ പരാമര്‍ശം. തോല്‍ക്കുന്ന മണ്ഡലങ്ങള്‍ മാത്രമാണ് ഇപ്പോള്‍ നല്‍കുന്നത്. കെ കരുണാകരന്‍, എ കെ ആന്റണി എന്നിവരുടെ കാലത്ത് ഇങ്ങനെയല്ലായിരുന്നു. എല്‍ഡിഎഫിലും സ്ഥിതി സമാനമാണ്, എല്‍ഡിഎഫ് മന്ത്രിസഭയില്‍ ഒരു സമുദായത്തില്‍പ്പെട്ട പത്തുപേരുണ്ട്. പിന്നാക്കക്കാരില്ലെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.

Swami Satchidananda Sivagiri Mutt
'വികാരമല്ല, പാര്‍ട്ടി തീരുമാനമാണ് അന്തിമം'; കെ സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ദീപാ ദാസ് മുന്‍ഷി

കമ്പനി നിയമപ്രകാരമുള്ള നടപടികള്‍ പാലിച്ചിട്ടില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് എസ്എന്‍ഡിപി യോഗം ബോര്‍ഡിനെ ഹൈക്കോടതി അയോഗ്യനാക്കിയത്. സംഘടനയിലെ ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കണമെന്നും, ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്നും നീക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. അന്തരിച്ച പ്രൊഫ. എം കെ സാനു അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

Summary

Sivagiri Mutt reaction court verdict disqualifying Vellappally Natesan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com