a v gopinath
എ വി ഗോപിനാഥ് / ഫയല്‍

പെരുങ്ങോട്ടുകുറിശ്ശിയില്‍ അറുപതുവര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം അവസാനിച്ചു; പഞ്ചായത്ത് പിടിച്ച് എല്‍ഡിഎഫ്- ഐഡിഎഫ് മുന്നണി

അറുപതുവര്‍ഷത്തിന് ശേഷം ആദ്യമായി പെരുങ്ങോട്ടുകുറിശ്ശി പഞ്ചായത്തില്‍ ഭരണം നഷ്ടപ്പെട്ട് കോണ്‍ഗ്രസ്.
Published on

പാലക്കാട്: അറുപതുവര്‍ഷത്തിന് ശേഷം ആദ്യമായി പെരുങ്ങോട്ടുകുറിശ്ശി പഞ്ചായത്തില്‍ ഭരണം നഷ്ടപ്പെട്ട് കോണ്‍ഗ്രസ്. എല്‍ഡിഎഫ്- ഐഡിഎഫ് മുന്നണിയുടെ പ്രമോദ് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് വിട്ട എ വി ഗോപിനാഥ് രൂപം നല്‍കിയ ഐഡിഎഫുമായി ( സ്വതന്ത്ര ജനാധിപത്യ മുന്നണി) സഖ്യം ഉണ്ടാക്കിയാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 9 വോട്ടുകള്‍ നേടിയാണ് സിപിഎം നേതാവായ പ്രമോദ് ജയിച്ചത്.

പെരുങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്- ഐഡിഎഫ് മുന്നണിക്ക് എട്ടു സീറ്റുകളാണ് ലഭിച്ചത്. യുഡിഎഫിന് ഏഴും ബിജെപിക്ക് രണ്ടും സിപിഎം വിമതയ്ക്ക് ഒന്നും സീറ്റുകള്‍ ലഭിച്ചു. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തില്‍ സിപിഎം വിമതയെ ഒപ്പം നിര്‍ത്താനാണ് കഴിഞ്ഞ ദിവസങ്ങളില്‍ എല്‍ഡിഎഫും യുഡിഎഫും ശ്രമിച്ചത്. ഒടുവില്‍ സിപിഎം വിമത ഗ്രീഷ്മ എല്‍ഡിഎഫിനൊപ്പം നില്‍ക്കുകയായിരുന്നു. എല്‍ഡിഎഫുമായി ഉണ്ടാക്കിയ ധാരണ അനുസരിച്ച് ഗ്രീഷ്മ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കും. വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ അഞ്ചുകൊല്ലവും ഗ്രീഷ്മയ്ക്ക് സ്ഥാനത്ത് തന്നെ തുടരാന്‍ അനുവദിക്കുന്ന തരത്തിലാണ് എല്‍ഡിഎഫുമായി ധാരണയായിരിക്കുന്നത്.

a v gopinath
'പാലുകാച്ചലില്‍ പങ്കെടുക്കാനുണ്ട്', സത്യപ്രതിജ്ഞാ ചടങ്ങു വിട്ടിറങ്ങിയ ശ്രീലേഖ അതൃപ്തിയില്‍ തന്നെ; പുതിയ പദവി പരിഗണിച്ചേക്കും

ഐഡിഎഫുമായി എല്‍ഡിഎഫ് ഉണ്ടാക്കിയ ധാരണ അനുസരിച്ച് പ്രസിഡന്റ് സ്ഥാനം പങ്കിടും. ആദ്യത്തെ രണ്ടര വര്‍ഷമാണ് പ്രമോദ് പ്രസിഡന്റ് സ്ഥാനം വഹിക്കുക. അവസാന രണ്ടര വര്‍ഷം ടേമില്‍ എ വി ഗോപിനാഥ് പറയുന്ന കൗണ്‍സിലര്‍ പ്രസിഡന്റാകും. തെരഞ്ഞെടുപ്പില്‍ എ വി ഗോപിനാഥ് തോറ്റെങ്കിലും പഞ്ചായത്ത് കോണ്‍ഗ്രസ് മുക്തമാക്കുമെന്ന ആഗ്രഹമാണ് സഫലമായത്.

a v gopinath
വീട് വളഞ്ഞിട്ട് പിടികൂടാന്‍ സുബ്രഹ്മണ്യന്‍ കൊലക്കേസ് പ്രതിയാണോ?, ഏത് കമ്മ്യൂണിസ്റ്റ് ശൈലിയാണിത്?: വിമര്‍ശിച്ച് കെ സി വേണുഗോപാല്‍
Summary

Sixty years of Congress rule in Perungottukurissi have ended; LDF-IDF front takes over the panchayat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com