മുല്ലപ്പെരിയാർ അണക്കെട്ട് /ഫയൽ ചിത്രം
മുല്ലപ്പെരിയാർ അണക്കെട്ട് /ഫയൽ ചിത്രം

നീരൊഴുക്ക് കുറഞ്ഞു; മുല്ലപ്പെരിയാറിലെ ജലനിരപ്പില്‍ നേരിയ കുറവ്; 138.70 അടി

അണക്കെട്ടിലെ എട്ടു ഷട്ടറുകള്‍ തുറന്നതോടെ, പെരിയാര്‍ നദിയിലെ ജലനിരപ്പ് മൂന്നടിയോളം ഉയര്‍ന്നു.
Published on


കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്. 138.70 അടിയാണ് രാവിലെ ഏഴുമണിക്ക് പുറത്തുവിട്ട കണക്കുപ്രകാരം അണക്കെട്ടിലെ ജലനിരപ്പ്. ഇന്നലെ രാത്രി ജലനിരപ്പ് 138.80 അടിയായിരുന്നു. 

അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതാണ് ജലനിരപ്പ് കുറയാന്‍ കാരണം. അതുകാരണം അണക്കെട്ടിലേക്കുള്ള  നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞദിവസം വനത്തില്‍ അതിശക്തമായ മഴ ലഭിച്ചതിനെത്തുടര്‍ന്ന് നീരൊഴുക്ക് ശക്തമായിരുന്നു. 

അണക്കെട്ടിലെ ഒന്നു മുതല്‍ എട്ടുവരെയുള്ള ഷട്ടറുകള്‍ 60 സെന്റിമീറ്റര്‍ വീതം തുറന്നിരിക്കുകയാണ്. സെക്കന്‍ഡില്‍ 3704 ക്യൂസെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ടണല്‍ വഴി 2305 ക്യൂസെക്‌സ് വെള്ളം തമിഴ്‌നാടും കൊണ്ടുപോകുന്നുണ്ട്. 

പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു

അണക്കെട്ടിലെ എട്ടു ഷട്ടറുകള്‍ തുറന്നതോടെ, പെരിയാര്‍ നദിയിലെ ജലനിരപ്പ് മൂന്നടിയോളം ഉയര്‍ന്നു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടര്‍  ഇന്നലെ രാത്രി വള്ളക്കടവിലെത്തിയിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ജില്ലാ ഭരണകൂടം വിലയിരുത്തി. മഴ ശക്തമായാല്‍ സ്പില്‍വേ വഴി കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കിയേക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com