പനി കുറഞ്ഞു, ഗൗരിയമ്മയുടെ ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതി 

പനിയും ശ്വാസതടസവും മൂലം കഴി‍ഞ്ഞ വ്യാഴാഴ്ചയാണ് ​ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം: മുൻമന്ത്രിയും ജെഎസ്എസ് സ്ഥാപകനേതാവുമായ കെ ആർ ​ഗൗരിയമ്മയുടെ ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതി. പനി കുറഞ്ഞു. രക്തത്തിൽ അണുബാധയുണ്ടെന്നും ഇത് നിയന്ത്രിക്കാനുള്ള ശ്രമമാണ് നടത്തി വരുന്നതെന്നും ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചു. 

പനിയും ശ്വാസതടസവും മൂലം കഴി‍ഞ്ഞ വ്യാഴാഴ്ചയാണ് ​ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് ഇല്ലെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു.  ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ഗൗരിയമ്മയെ സന്ദർശിച്ചു. തീവ്രപരിചരണ വിഭാഗത്തിലാണിപ്പോൾ.

ആഴ്ചകൾക്ക് മുൻപായിരുന്നു 102കാരിയായ കെ ആർ ഗൗരിയമ്മ ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് താമസം മാറ്റിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com