

ആലപ്പുഴ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണയുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വെള്ളാപ്പള്ളി നടേശനെ ആഗോള അയ്യപ്പസംഗമത്തിലേക്ക് നേരിട്ടെത്തി ക്ഷണിച്ചു. ആലപ്പുഴയിലെ വസതിയിലെത്തിയാണ് വെള്ളാപ്പള്ളി നടേശനെ ചടങ്ങിലേക്ക് ക്ഷണിച്ചത്.
അയ്യപ്പ സംഗമത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച വെള്ളാപ്പള്ളി നടേശന്‍ ചടങ്ങ് ശബരിമലയ്ക്ക് ലോകപ്രസക്തി നല്‍കുമെന്നും പ്രതികരിച്ചു. ശബരിമലയുടെ വളര്‍ച്ച വലിയ വരുമാനസാധ്യതയാണ്. അയ്യപ്പസംഗമത്തിന് തെരഞ്ഞെടുപ്പുമായി ബന്ധമില്ല. അങ്ങനെ പറയുന്നവര്‍ കാടടച്ച് വെടിവെയ്ക്കുകയാണ്. ആഗോള അയ്യപ്പസംഗമത്തെ ഭക്തര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മാറ്റിവെയ്ക്കണം എന്ന് ആശ്യപ്പെട്ട അദ്ദേഹം അയ്യപ്പസംഗമത്തിന് ബദല്‍സംഗമം നടത്താനുള്ള ബിജെപി നീക്കത്തെയും വിമര്‍ശിച്ചു.
കേരളത്തിനും സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ഒരുപാട് സമ്പത്ത് ലഭിക്കാന്‍ പോകുന്ന ബൃഹത്തായ പരിപാടിയാണ് ആഗോള അയ്യപ്പ സംഗമം. ജാതിമത വര്‍ണ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പോകാനും പ്രാര്‍ഥിക്കാനും കഴിയുന്ന ഇന്ത്യയിലെ തന്നെ ഏക ക്ഷേത്രമാണ് ശബരിമല. ശബരിമലയ്ക്ക് ഗുണം ചെയ്യുന്ന വിഷയത്തില്‍ കക്ഷിരാഷ്ട്രീയം, സ്ത്രീപ്രശ്നം, പിണറായി വിമര്‍ശനം എന്നിവയ്ക്ക് ഉപയോഗിച്ച് സമയം കളയുകയല്ല വേണ്ടത്. ചര്‍ച്ചകള്‍ നടക്കണം, നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഉയരണം. പ്രായോഗികമായിട്ടുള്ളത് സ്വീകരിക്കും. അതിനെല്ലാവരും സഹകരിക്കുകയാണ് വേണ്ടത്. അവിടെയും ഇവിടെയും ഇരുന്ന് പത്രപ്രസ്താവന ഇറക്കിയിട്ട് കാര്യമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം, ശബരിമലയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണം എന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. കേസുകളില്‍പ്പെട്ടുപ്പോയ ഒരുപാട് നിരപരാധികളുണ്ട്. ആ കേസുകള്‍ പിന്‍വലിക്കണം. ഇക്കാര്യം മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ അറിയിക്കും എന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. ശബരിമല വിഷയം ഉള്‍പ്പെടെ സിപിഎമ്മിനോട് കടുത്ത എതിര്‍പ്പുണ്ടായ സമയത്ത് നടന്ന കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 99 സീറ്റില്‍ വിജയിച്ച് പിണറായി പിന്നെയും മുഖ്യമന്ത്രിയായി. വിമര്‍ശകര്‍ കാടടച്ച് വെടിവെയ്ക്കുകയാണ്. മനുഷ്യന്റെ ബുദ്ധിയെ ചൂഷണംചെയ്യരുതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
