'മുഖ്യമന്ത്രി മിടുമിടുക്കന്‍; കാണാന്‍ ആരുവന്നാലും സ്വാഗതം; ചങ്ങനാശേരിക്കാരനെ പോലെ നിഷേധിക്കില്ല'

മൈക്രോ ഫിനാന്‍സ് കേസില്‍ എന്നെ പ്രതിയാക്കിയാണോ കുറ്റപത്രം കൊടുത്തത്?
Vellappally Natesan Press Meet Alappuzha
Vellappally NatesanFile
Edited By:
Updated on: 
1 min read

ആലപ്പുഴ: മുഖ്യമന്ത്രി വിഡി സതീശന്‍ മിടുമിടുക്കനെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അത് എല്ലാവരും സര്‍ട്ടിഫിക്കറ്റ് കൊടുത്താണ്. സതീശനോട് പിണക്കമില്ല. പണ്ടും പിണക്കമില്ലായിരുന്നു. ഉണ്ടായിരുന്നത് വിഷയാധിഷ്ടിത അഭിപ്രായ വ്യത്യാസം മാത്രമായിരുന്നെന്ന് വെള്ളപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. തന്നെ കാണാന്‍ ആരു വന്നാലും വിലക്കില്ല. ആരുമായും പിണക്കമില്ല. മുഖ്യമന്ത്രി വന്നാലും സ്വാഗതം. ചങ്ങനാശേരിക്കാരനെ പോലെ നിഷേധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മുപ്പത് വര്‍ഷമായി തന്റെ പൊതുപ്രവര്‍ത്തനത്തെയും സ്വകാര്യ ജീവിതത്തെയും ഒരുപോലെ വേട്ടയാടിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. താന്‍ വ്യക്തിപരമായി ആരെയും അധിക്ഷേപിച്ചിട്ടില്ല. മൈക്രോ ഫിനാന്‍സ് കേസില്‍ എന്നെ പ്രതിയാക്കിയാണോ കുറ്റപത്രം കൊടുത്തതെന്നും അദ്ദേഹം ചോദിച്ചു. തന്നെ പ്രതിയാക്കി കേസ് കൊടുക്കണമെന്നുളള അഭിപ്രായം ഈ സര്‍ക്കാരിന് ഇല്ലന്നല്ലേ അവര്‍ കോടതയില്‍ പറഞ്ഞത്. ഊഹാപോഹങ്ങള്‍ വച്ച് ചിലര്‍ ഉണ്ടായില്ലാ വെടി പൊട്ടിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

താന്‍ വീണ്ടും ട്രസ്റ്റ് ഭാരവാഹികയാകുമെന്ന് മനസിലാക്കിയതോടെ ചിലര്‍ രംഗത്തുവന്നിരിക്കുകയാണ്. തന്നെ ഇപ്പോ അറസ്റ്റ് ചെയ്യുമെന്ന് പ്രചരിപ്പിക്കുകയാണ് ഇവര്‍. അതെല്ലാം മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം മാത്രമാണ്‌. എന്താണ് സംഭവിക്കുകയെന്ന് കാത്തിരുന്ന് കാണാം. കഴിഞ്ഞ 30 കൊല്ലമായി തനിക്കെതിരെ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുകയാണ്. ഗുരുവിന്റെ കാരുണ്യം കൊണ്ടും പാവങ്ങളുടെ പ്രാര്‍ഥന കൊണ്ടും ദോഷമൊന്നും ഉണ്ടായില്ല. ഇന്ത്യ സര്‍ക്കാരിന്റെ ആദരവ് ലഭിക്കുകയും ചെയ്തു. അതിനെതിരെയും ചിലര്‍ കേസ് കൊടുത്തു. എല്ലാ കേസുകളും ചവറ്റുകൊട്ടയില്‍ പോയില്ലേയെന്ന് വെള്ളാപ്പള്ളി ചോദിച്ചു.

കോണ്‍ഗ്രസിലെ അടിപിടിയില്‍ പുതുതായി ഒന്നുമില്ല. അത് എപ്പോഴും ഉണ്ടാകും. അത് കഴിഞ്ഞ് അവര്‍ ഒരുമിക്കുകയും ചെയ്യും. എല്‍ഡിഎഫില്‍ പാരവെപ്പും മത്സരവുമല്ലേ നടക്കുന്നത്. ജയരാജന്‍മാര്‍ തമ്മില്‍ അവിടെ അടിപിടിയല്ലേ? രാഷ്ട്രീയ അഭിപ്രായം പറയാനില്ല. അത് അതുന്റെ വഴിക്ക് പോകട്ടെ. ഭരണം കിട്ടാത്തതില്‍ പിണറായിക്കും വിഷമമുണ്ടാകാം.മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ കാറില്‍ കയറിയതില്‍ തെറ്റില്ല. എനിക്കെതിരെ അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ലെന്നും വെളളാപ്പള്ളി പറഞ്ഞു.

തമിഴ്‌നാട്ടിലെ തിരുപ്പറങ്കുൻറം കൽത്തൂണിൽ കാർത്തിക ദീപം തെളിയിക്കാത്ത മുഖ്യമന്ത്രി വിജയ്‌യുടെ സർക്കാരിന്റെ നടപടിയെ വെള്ളാപ്പള്ളി നടേശൻ രൂക്ഷമായി വിമർശിച്ചു. ഇത് നീതിപീഠത്തോടുള്ള അവഗണനയും വിശ്വാസികളോടും ഹൈന്ദവരോടുമുള്ള ചതിയുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER