'ഫാത്തിമ തഹ്‌ലിയാ, അന്യപുരുഷന്റെ കൈയില്‍ തൊട്ടുള്ള ഈ നില്‍പ്പ് ദീനില്‍ പറഞ്ഞതാണോ?'; ഷാഫിയുമൊത്തുള്ള ചിത്രം വൈറല്‍; ചര്‍ച്ച

മുതിര്‍ന്ന രണ്ടുപേര്‍, ഒരാണും പെണ്ണും, ഇങ്ങിനെ പൊതുവേദിയില്‍ ഒട്ടിപിടിച്ചു നില്‍ക്കുന്നത് ദീനിനെ അപകടത്തില്‍ ആക്കുമെന്ന ഭയം നിങ്ങള്‍ക്കില്ലേ
Social Media Campaigns Against Shafi Parambil in Perambra
ഷാഫി പറമ്പിലിനൊപ്പം ഫാത്തിമ തഹ് ലിയ
Updated on
2 min read

കോഴിക്കോട്: പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ് ലിയയും എംപി ഷാഫി പറമ്പിലും പൊതുവേദിയില്‍ കൈപിടിച്ചുനില്‍ക്കുന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പുതിയ ചര്‍ച്ചയ്ക്കു വഴി തുറന്നു. സ്ത്രീ പുരുഷ ബന്ധങ്ങളില്‍ ഫാത്തിമ തഹ്ലിയ ഉള്‍പ്പെട്ട ലീഗ് നേതാക്കളും മുസ്ലീം സംഘടനകളും നേരത്തേ സ്വീകരിച്ച നിലപാടിനെ ചോദ്യം ചെയ്ത്, നിരവധി പേര്‍ രംഗത്തുവന്നു. അതിനിടെ ഇത് സംബന്ധിച്ച് ഷാഹിറ എടക്കാടിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് ഇടയാക്കി. കുഞ്ഞുകുട്ടികള്‍ ഇടകലര്‍ന്നു ഇരുന്നുപോയാല്‍ ദീന്‍ അപകടത്തിലായി പോകുമെന്ന് ഭയക്കുന്നവര്‍, മുതിര്‍ന്ന രണ്ടുപേര്‍, ഒരാണും പെണ്ണും, ഇങ്ങിനെ പൊതുവേദിയില്‍ ഒട്ടിപിടിച്ചു നില്‍ക്കുന്നത് ദീനിനെ അപകടത്തില്‍ ആക്കുമെന്ന ഭയം നിങ്ങള്‍ക്കില്ലേയെന്ന് ഷാഹിറ ചോദിക്കുന്നു.

Social Media Campaigns Against Shafi Parambil in Perambra
'വത്തിക്കാനിൽ വേറെ മതത്തിലുള്ളയാൾക്ക് സെനറ്ററാകാൻ കഴിയുമോ?, മക്കയിൽ ഹിന്ദു ജനപ്രതിനിധിയാകുമോ?'

'രണ്ടു വോട്ടു കിട്ടാന്‍ ദീനിനെ എടുത്തു തൊട്ടിയില്‍ ഇടാനും മാത്രം സമസ്തയും ലീഗും പുരോഗമിച്ചുവോ?. പൊതുപ്രവര്‍ത്തന രംഗത്ത് സ്ത്രീകള്‍ വരുന്നത് പോലും എതിര്‍ക്കുന്നവരാണ് ഈ സമസ്തയും ലീഗും എന്നത് മറന്നുകൂടാ. പെണ്‍കുട്ടികള്‍ യൂണിഫോം പാന്റിട്ടാല്‍ അത് തെറ്റായ സന്ദേശം നല്‍കും എന്നായിരുന്നു വിദേശ യാത്രകളില്‍ പാന്റും ടോപ്പും ഇട്ടു നടക്കുന്ന ഫാത്തിമ തഹലിയ അന്ന് വാദിച്ചത്. എന്തേ ഫാത്തിമാ അന്യ പുരുഷന്റെ കൈയില്‍ തൊട്ടുള്ള ഈ നില്‍പ്പ് ദീനില്‍ പറഞ്ഞതാണോ?.ഞങ്ങള്‍ക്ക് ഇതൊക്കെ നല്ല സന്ദേശം നല്‍കുന്ന കാഴ്ചയാണ് '-കുറിപ്പില്‍ പറയുന്നു.

Social Media Campaigns Against Shafi Parambil in Perambra
ചുമരെഴുത്തിന് ആളെ കിട്ടാനില്ലേ! ഇവൻ ചെയ്തോളുമിനി; 'ചുവർബോട്ട്' ഇറക്കി രമേഷ് പിഷാരടി

സ്ത്രീകളും പുരുഷന്‍മാരും ഇടകലര്‍ന്നുള്ള പദ്ധതികളെ എതിര്‍ക്കുമെന്നും സ്ത്രീകള്‍ പുരുഷന്‍മാരെ പോലെ മുഷ്ടി ചുരുട്ടാനും മുദ്രാവാക്യം വിളിക്കാനും പാടില്ലെന്ന് നേരത്തെ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരും, സ്ത്രീ പുരുഷ തുല്യതയെ അംഗീകരിക്കില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമും, സമാനമായ അഭിപ്രായം നിരവധി മുസ്ലീം പണ്ഡിതന്‍മാരും അഭിപ്രായപ്പെട്ടിരുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ചെറിയ ക്ലാസ്സുകളിലെ കുട്ടികളെ പോലും ഇടകലര്‍ന്ന് ഇരുത്തുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച സമസ്ത-ലീഗിന്റെ നേതാക്കളും,

പത്താം ക്ലാസ്സിലെ ഒരു പെണ്‍കുട്ടി അന്യപുരുഷ്യന്മാര്‍ ഇരിക്കുന്ന സ്റ്റേജില്‍ കയറി തനിക്ക് അര്‍ഹതപ്പെട്ട ഒരു സമ്മാനം അഭിമാനത്തോടെ വാങ്ങിക്കുന്ന ചടങ്ങിനെ മതം പറഞ്ഞു അലങ്കോലപ്പെടുത്തി,

'ഓള്‍ക്ക് പകരം ഓള്‍ടെ ബാപ്പാക്ക് വന്നൂടായിരുന്നോ ' എന്ന് ഉളുപ്പില്ലാതെ ചോദിച്ച പണ്ഡിത വേഷം കെട്ടിയ സമസ്തയുടെ പാമരന്മാരും,

അതു കേട്ടിട്ടും നാവെടുത്തു എതിര്‍ക്കാന്‍ ശക്തിയില്ലാതെ പോയ ലീഗിന്റെ-യൂത്ത് ലീഗിന്റെ - വനിതാ ലീഗിന്റെ -ഹരിതയിലെ പുരുഷുക്കളോടും വനിതകളോടും,

ആണും പെണ്ണും ഒന്നിച്ചു സൂംബ ഡാന്‍സ് കളിച്ചാല്‍ ആകാശം ഇടിഞ്ഞു വീണുപോകും,

ആണും പെണ്ണും ഇടകലര്‍ന്നുള്ള ഒന്നും അനുവദിക്കില്ല എന്ന് മുറവിളി കൂട്ടിയ നാസര്‍ ഫൈസി കൂടത്തായി, ജഫ്രി മുത്തുകോയ തങ്ങള്‍, ഷാഫി ചാലിയം തുടങ്ങി സമസ്ത- ലീഗ് പോരിശപെട്ട പുരുഷുക്കളോടും,

നിങ്ങളൊന്നും കാണുന്നില്ലേ ഇതൊന്നും.!?

കുഞ്ഞുകുട്ടികള്‍ ഇടകലര്‍ന്നു ഇരുന്നുപോയാല്‍ ദീന്‍ അപകടത്തിലായി പോകുമെന്ന് ഭയക്കുന്നവര്‍,

മുതിര്‍ന്ന രണ്ടുപേര്‍, ഒരാണും പെണ്ണും, ഇങ്ങിനെ പൊതുവേദിയില്‍ ഒട്ടിപിടിച്ചു നില്‍ക്കുന്നത് ദീനിനെ അപകടത്തില്‍ ആക്കുമെന്ന ഭയം നിങ്ങള്‍ക്കില്ലേ ??

അന്യപുരുഷന്റെ ശരീരം തൊടുന്നത്,

അന്യസ്ത്രീയോട് ഇങ്ങനെ തൊട്ടുരുമ്മി നില്‍ക്കുന്നത്, ദീനിന് ചേരുന്ന പണിയാണോ??

അതോ,

രണ്ടു വോട്ടു കിട്ടാന്‍ ദീനിനെ എടുത്തു തൊട്ടിയില്‍ ഇടാനും മാത്രം സമസ്തയും ലീഗും പുരോഗമിച്ചുവോ??

പൊതുപ്രവര്‍ത്തന രംഗത്ത് സ്ത്രീകള്‍ വരുന്നത് പോലും എതിര്‍ക്കുന്നവരാണ് ഈ സമസ്തയും ലീഗും എന്നത് മറന്നുകൂടാ.

പെണ്‍കുട്ടികള്‍ യൂണിഫോം പാന്റിട്ടാല്‍ അത് തെറ്റായ സന്ദേശം നല്‍കും എന്നായിരുന്നു വിദേശ യാത്രകളില്‍ പാന്റും ടോപ്പും ഇട്ടു നടക്കുന്ന ഫാത്തിമ തഹലിയ അന്ന് വാദിച്ചത്.

എന്തേ ഫാത്തിമാ അന്യ പുരുഷന്റെ കൈയില്‍ തൊട്ടുള്ള ഈ നില്‍പ്പ് ദീനില്‍ പറഞ്ഞതാണോ??

ഞങ്ങള്‍ക്ക് ഇതൊക്കെ നല്ല സന്ദേശം നല്‍കുന്ന കാഴ്ചയാണ്. നല്ലതാണ്.

പക്ഷെ ചോദിക്കാനൊരു അവസരം കാലം മുന്നിലേക്ക് തരുമ്പോള്‍ ചോദിക്കാതെ പോകരുതല്ലോ.. അതോണ്ട് മാത്രം...

തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഈ പുരോഗമനമൊക്കെ പാത്തുവും സമസ്തയും ലീഗും തന്നെ എടുത്തു തോട്ടിലിട്ടേക്കരുത്.

Summary

Social Media Campaigns Against Shafi Parambil in Perambra

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com