
ലക്ഷ്യം കാണാതെ സ്‌പേസ് എക്‌സ് (SpaceX)സ്റ്റാര്‍ഷിപ്പ്. ഇത് ഒമ്പതാമത്തെ പരീക്ഷണവിക്ഷേപണമായിരുന്നു. സ്റ്റാര്‍ഷിപ്പിന്റെ പേലോഡ് വാതില്‍ തുറക്കാത്തതിനാല്‍ ഡമ്മി ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനായില്ല. എന്നാല്‍ വിക്ഷേപണം നടത്താന്‍ കഴിയാത്തത് തിരിച്ചടി അല്ലെന്നാണ് സ്‌പേസ് എക്‌സിന്റെ പ്രതികരണം. റോക്കറ്റ് അല്‍പ്പ സമയത്തിനുള്ളില്‍ കടലില്‍ പതിച്ചേക്കും. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:
വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ (IB official's death) രണ്ടുമാസത്തിലേറെ ഒളിവില്‍ക്കഴിഞ്ഞ് ഒടുവില്‍ കീഴടങ്ങിയ പ്രതി സുകാന്തിനെ (sukanth suresh) നേരില്‍ക്കണ്ടപ്പോള്‍ പൊട്ടിത്തെറിച്ച് ബന്ധുക്കള്‍. ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയ്ക്ക് പിന്നാലെ പ്രതി ചേര്‍ക്കപ്പെട്ട സഹപ്രവര്ത്തകന് സുകാന്ത് സുരേഷിനെ തിരിച്ചറിയാനായി പേട്ട പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് ബന്ധുക്കളുടെ രോഷം അണപൊട്ടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
