'സ്പീക്കര്‍ പക്വത കാണിക്കണം'; പ്രതിപക്ഷ ഉപനേതാവ് പരാമര്‍ശത്തില്‍ തിരുവഞ്ചൂരിന് മറുപടിയുമായി ബാലഗോപാല്‍

'എല്‍ഡിഎഫിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയുകയോ തീരുമാനമെടുക്കുകയോ ചെയ്യുക എന്നതല്ല സ്പീക്കറുടെ ചുമതല'
thiruvanchoor, kn balagopal
തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെഎൻ ബാലഗോപാൽ
Updated on
1 min read

കൊച്ചി: പ്രതിപക്ഷ ഉപനേതാവിന്റെ മുറിയുമായി ബന്ധപ്പെട്ട് നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടത്തിയ പരാമര്‍ശം അനുചിതമെന്ന് കെഎന്‍ ബാലഗോപാല്‍ എംഎല്‍എ. നിയമസഭ മന്ദിരത്തില്‍ പതിപക്ഷ ഉപനേതാവിന്റെ മുറി ആവശ്യപ്പെട്ടിട്ടില്ല. കത്ത് നല്‍കിയിട്ടുണ്ടെങ്കില്‍ അത് ജനങ്ങള്‍ക്ക് മുന്നില്‍ പരസ്യപ്പെടുത്തണം. എല്‍ഡിഎഫിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയുന്നതല്ല സ്പീക്കറുടെ ചുമതല. പക്വമായ സമീപനമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്നും ബാലഗോപാല്‍ ഫെയ്ബുക്ക് പോസ്റ്റില്‍ ഓര്‍മ്മിപ്പിച്ചു.

ഫെയ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രതിപക്ഷ ഉപനേതാവിന്റെ മുറിയുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കര്‍ നടത്തിയ പരാമര്‍ശങ്ങള്‍ തികച്ചും അനുചിതമാണ്. പ്രതിപക്ഷ ഉപനേതാവിന്റെ മുറിയോ, എന്തിന് പിഎസി ചെയര്‍മാന്റെ മുറി പോലുമോ ആവശ്യപ്പെട്ട് ഒരു കത്തോ അനൗദ്യോഗികമായ ഒരു അഭ്യര്‍ത്ഥനയോ നല്‍കിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അങ്ങനെ ഒരു കത്ത് നല്‍കിയിട്ടുണ്ടെങ്കില്‍ അത് ജനങ്ങള്‍ക്ക് മുന്നില്‍ പരസ്യപ്പെടുത്താന്‍ ദുഷ്പ്രചരണങ്ങള്‍ നടത്തുന്നവരെ വെല്ലുവിളിക്കുകയാണ്.

എല്‍ഡിഎഫിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയുകയോ തീരുമാനമെടുക്കുകയോ ചെയ്യുക എന്നതല്ല സ്പീക്കറുടെ ചുമതല. കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കേണ്ട, വളരെ ഉന്നതമായ ഒരു ഭരണഘടനാ പദവിയാണത്. ആ കസേരയിലിരുന്ന് ഇത്തരം അടിസ്ഥാനരഹിതമായ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതും സാങ്കല്‍പ്പിക കഥകള്‍ മെനയുന്നതിന് സഹായിക്കുന്ന അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതും ആ പദവിയുടെ അന്തസ്സിന് ഒട്ടും നിരക്കുന്നതല്ല. വസ്തുതകള്‍ മനസ്സിലാക്കി, ഇനിയെങ്കിലും പദവിയുടെ ഔന്നത്യം കാത്തുസൂക്ഷിക്കുന്ന പക്വമായ സമീപനമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്ന് ഓര്‍മ്മിപ്പിക്കുന്നു.

പ്രതിപക്ഷ ഉപനേതാവിനുള്ള മുറി നിഷേധിച്ചിട്ടില്ലെന്നും, ആ മുറി ഉപനേതാവിന് തന്നെ ലഭിക്കുമെന്നുമെന്നുമാണ് തിരുവഞ്ചൂര്‍ തിങ്കളാഴ്ച പ്രതികരിച്ചത്. ഉപനേതാവാരെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞാല്‍ പ്രശ്‌നം തീരും. കെഎന്‍ ബാലഗോപാലിന് പിഎസി ചെയര്‍മാന്‍ എന്ന നിലയ്ക്ക് ഒരു മുറിയുണ്ട്. ഉപനേതാവ് തര്‍ക്കം എല്‍ഡിഎഫിലെ ആഭ്യന്തര കാര്യമാണെന്നും പ്രതിപക്ഷ ഉപനേതാവാണ് എന്നുപറഞ്ഞ് പ്രതിപക്ഷ നേതാവിന്റെ കത്ത് കൊണ്ടുവന്നാല്‍ മുറി അപ്പോള്‍ നല്‍കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞിരുന്നു.

thiruvanchoor, kn balagopal
മഞ്ഞക്കാർഡിന് 30കിലോ അരിയും സൗജന്യ ഓണക്കിറ്റും; പിങ്ക് കാർഡിൽ ഒരം​ഗത്തിന് നാലുകിലോ അരി; ഓണം റേഷന്‍ വിഹിതം അറിയാം
thiruvanchoor, kn balagopal
എന്ത് ചെയ്താലും അധികമാകില്ല;രാജേഷിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കണം; പിണറായി വിജയന്‍
thiruvanchoor, kn balagopal
ഇ25 പെട്രോള്‍ ഉടനില്ല; എഥനോള്‍ അനുപാതം 20 ശതമാനത്തില്‍ കൂട്ടില്ല; സുരക്ഷിതമെന്ന് സുരേഷ് ഗോപി
Summary

"Speaker must show maturity"; Balaragopal responds to Thiruvanchoor over Dy Oppn Leader remark

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com