'കുടുംബ പ്രശ്‌നമാണ്, പരിഹരിച്ചു എന്നാണ് മനസിലാക്കുന്നത്'; ഗണേഷിനെ പിന്തുണച്ച് സ്പീക്കര്‍

വാളകത്തെ കുടുംബവീട്ടില്‍ ഗണേഷ് കുമാറിനെ ഒരു സ്ത്രീക്കൊപ്പം കാണാന്‍ പാടില്ലാത്ത രീതിയില്‍ കണ്ടു എന്നായിരുന്നു ഭാര്യ ബിന്ദു ആരോപിച്ചിരുന്നത്.
A N Shamseer
എ എന്‍ ഷംസീര്‍File
Updated on
1 min read

കോഴിക്കോട്: മന്ത്രി കെ ബി ഗണേഷ് കുമാറിന് പിന്തുണയുമായി നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍. ഗണേഷ് കുമാറിനെതിരായ പരാതി കുടുംബ പ്രശ്‌നമാണ്. പരിഹരിച്ചു എന്നാണ് മനസിലാക്കുന്നത്. അത് പരിഹരിച്ചെന്ന് അവര്‍ തന്നെ പറഞ്ഞു. ജനമാണ് യജമാനന്‍മാര്‍, എല്ലാം ജനം തീരുമാനിക്കട്ടെ എന്നും സ്പീക്കര്‍ പറഞ്ഞു.

A N Shamseer
ട്രെയിനില്‍ റീല്‍സ് ചിത്രീകരണം, രണ്ട് മലയാളി യുവാക്കള്‍ക്കെതിരെ കേസ്

ചില സമയത്തെങ്കിലും മാധ്യമങ്ങള്‍ കൊട്ടേഷന്‍ സംഘങ്ങളെപ്പോലെ പ്രവര്‍ത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ നിര്‍ഭയമായി റിപ്പോര്‍ട്ട് ചെയ്യണം. ഭരണകൂടത്തിന്റെ പിആര്‍ ജോലി ചെയ്യുന്നവരായി ഭൂരിഭാഗം മാധ്യമങ്ങള്‍ മാറിയിരിക്കുന്നു. സോഷ്യല്‍ മീഡിയ നിലവാരത്തിലേക്ക് മാധ്യമങ്ങള്‍ പോകരുതെന്നും എ എന്‍ ഷംസീര്‍ പറഞ്ഞു.

A N Shamseer
ഇന്ത്യ-ന്യൂസിലന്റ് ക്രിക്കറ്റ് മത്സരം കണ്ട് മടങ്ങുന്നതിനിടെ അപകടം; യുവാക്കളുടെ മരണത്തില്‍ നടുങ്ങി നാട്

വാളകത്തെ കുടുംബവീട്ടില്‍ ഗണേഷ് കുമാറിനെ ഒരു സ്ത്രീക്കൊപ്പം കാണാന്‍ പാടില്ലാത്ത രീതിയില്‍ കണ്ടു എന്നായിരുന്നു ഭാര്യ ബിന്ദു ആരോപിച്ചിരുന്നത്. സ്ത്രീക്കൊപ്പമുള്ള ചിത്രങ്ങള്‍ എടുത്ത ഫോണ്‍ ബലമായി പിടിച്ചു വാങ്ങാന്‍ മന്ത്രിയുടെ ഡ്രൈവര്‍ ശ്രമിച്ചെന്നും തന്നെ ഉപദ്രവിച്ചെന്നും ബിന്ദു ആരോപിച്ചിരുന്നു. പരാതി പരിഹരിച്ചെന്നും ഗണേഷ് കുമാര്‍ ഫോണില്‍ വിളിച്ച് മാപ്പ് പറഞ്ഞെന്നും ഭാര്യ ബിന്ദു മേനോന്‍ ഇന്ന് പറഞ്ഞിരുന്നു. പരാതിയുമായി പോകില്ലെന്ന് ബിന്ദു പറഞ്ഞതായാണ് വിവരം. തന്റെ ഇന്നലത്തെ പ്രതികരണം വൈകാരികമാണെന്നും ഭാര്യ പറഞ്ഞു.

Summary

Speaker supports Ganesh Kumar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com