ഛിദ്രശക്തികളെ എന്‍എസ്എസില്‍ നിന്ന് അകറ്റി നിര്‍ത്തി; സമുദായ താല്‍പര്യം മുന്‍ നിര്‍ത്തി മാത്രം പ്രവര്‍ത്തിച്ചു; സുകുമാരന്‍ നായരെ പുകഴ്ത്തി സ്പീക്കര്‍

വ്യക്തിപരമായ നേട്ടങ്ങള്‍ക്കോ ലാഭത്തിനോ വേണ്ടി അദ്ദേഹം ഒരിക്കലും തന്റെ സ്ഥാനം ഉപയോഗിച്ചിട്ടില്ല.
G Sukumaran Nair
G Sukumaran NairFile
Edited By:
Updated on
1 min read

തിരുവനന്തപുരം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ പ്രസംസിച്ച് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സമുദായതാല്‍പര്യം മുന്‍നിര്‍ത്തി മാത്രമാണ് അദ്ദേഹം പ്രവര്‍ത്തിച്ചതെന്നും വ്യക്തിപരമായ നേട്ടങ്ങള്‍ക്കൊരിക്കലും സ്ഥാനം ഉപയോഗിച്ചില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. എന്‍എസ്എസ് സ്ഥാപനങ്ങള്‍ക്ക് മേന്‍മയുണ്ടായത് സുകുമാരന്‍ നായരുടെ കാലത്താണെന്നും ഛിദ്രശക്തികളെ അദ്ദേഹം എന്‍എസ്എസില്‍ നിന്ന് അകറ്റിനിര്‍ത്തിയെന്നും തിരുവഞ്ചൂര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതിലും അവയെ പരിപാലിക്കുന്നതിലും അസാധാരണമായ പ്രാഗല്‍ഭ്യമാണ് അദ്ദേഹം പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. അദ്ദേഹം നേതൃത്വം നല്‍കിയ കാലയളവില്‍ എന്‍എസ്എസിന്റെ ആസ്ഥികള്‍ പലമടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ട്. എന്‍എസ്എസ് നടത്തുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പ്രത്യക്ഷമായ മേന്മ ഉണ്ടായിട്ടുണ്ട്. നമ്മുടെ കാലഘട്ടം ആവശ്യപ്പെടുന്ന നേതൃത്വമാണ് അദ്ദേഹം സമുദായത്തിനും സമൂഹത്തിനും നല്‍കിയിട്ടുള്ളത്'- കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

പള്ളം NSS കരയോഗം സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ പങ്കെടുത്തു. നവോത്ഥാന കേരളത്തിന്റെ സമൂഹിക മുന്നേറ്റത്തിന് NSS നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതാണ്. അതേ പാത പിൻതുടർന്ന് കേരളിയ സമൂഹത്തിന്റെ ഐക്യവും മതേതരത്വവും നിലനിര്‍ത്താന്‍ വേണ്ടി ശക്തമായ നിലപാടുകളെടുത്തിട്ടുള്ള വ്യക്തിത്വമാണ് NSS ജനറല്‍ സെക്രട്ടറി G. സുകുമാരന്‍ നായര്‍. സ്വന്തം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനായി അക്ഷീണം പ്രവര്‍ത്തിക്കുമ്പോഴും അത് മറ്റ് സാമൂഹിക വിഭാഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വിഘാതമാവാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. വ്യക്തിപരമായ നേട്ടങ്ങള്‍ക്കോ ലാഭത്തിനോ വേണ്ടി അദ്ദേഹം ഒരിക്കലും തന്റെ സ്ഥാനം ഉപയോഗിച്ചിട്ടില്ല. സമുദായ താല്‍പ്പര്യം മുന്‍നിര്‍ത്തി മാത്രമാണ് അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുള്ളത്. സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതിലും അവയെ പരിപാലിക്കുന്നതിലും അസാധാരണമായ പ്രാഗല്‍ഭ്യമാണ് അദ്ദേഹം പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. അദ്ദേഹം നേതൃത്വം നല്‍കിയ കാലയളവില്‍ NSS ന്റെ ആസ്ഥികള്‍ പലമടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ട്. NSS നടത്തുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പ്രത്യക്ഷമായ മേന്മ ഉണ്ടായിട്ടുണ്ട്. കേരളത്തിലെ സാമൂഹ്യ ഐക്യം തകര്‍ക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കുമെതിരെ അദ്ദേഹം ശക്തമായ നിലപാടെടുത്തിട്ടുണ്ട്. ഛിദ്രശക്തികളെ എന്നും NSS ല്‍ നിന്നും അദ്ദേഹം അകറ്റി നിര്‍ത്തിയിട്ടുണ്ട്. നമ്മുടെ കാലഘട്ടം ആവശ്യപ്പെടുന്ന നേതൃത്വമാണ് അദ്ദേഹം സമുദായത്തിനും സമൂഹത്തിനും നല്‍കിയിട്ടുള്ളത്.

G Sukumaran Nair
'ഒരു കയ്യില്‍ പൊതിച്ചോറും മറുകയ്യില്‍ എംഡിഎംഎയും, തൊടുപുഴ സഖാക്കളെ കാണുമ്പോള്‍ ഇടുക്കി ഗോള്‍ഡ് ഒക്കെ എന്ത്?'
G Sukumaran Nair
ഐഷെ ഘോഷ് പങ്കെടുത്ത പരിപാടിക്ക് പിന്നാലെ എസ്എഫ്ഐ നേതാവിനെ പുറത്താക്കിയെന്ന് ആരോപണം; വ്യവസ്ഥകൾ ലംഘിച്ചതിനാലെന്ന് കാലിക്കറ്റ് സർവകലാശാല
Summary

Speaker Thiruvanchoor Radhakrishnan praises NSS General Secretary Sukumaran Nair

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com