മൺമറഞ്ഞ് അഞ്ചു വർഷത്തിന് ശേഷം പ്രിയ എഴുത്തുകാരി സുമംഗലക്ക് സ്പീക്കറുടെ ഓണാശംസ

'മേൽവിലാസം ദേശമംഗലം മനയ്ക്ക് പകരം പരലോകം എന്ന് എഴുതാമായിരുന്നു'; നിയമസഭാ സ്പീക്കറുടെ പേരിൽ എത്തിയ ആശംസാ കാർഡ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച് മകൻ
Ashtamoorthy FB post
Ashtamoorthy FB post
Edited By:
Updated on
1 min read

തൃശൂർ: അന്തരിച്ച പ്രമുഖ സാഹിത്യകാരി സുമംഗലക്ക് നിയമസഭാ സ്പീക്കറുടെ വകഓണാശംസാ കാർഡ്. എഴുത്തുകാരി ഓർമ്മയായി അഞ്ചു വർഷവും നാല് മാസവും പിന്നിടുമ്പോഴാണ് സ്പീക്കറുടെ പേരിൽ ഓണാശംസ തപാലിൽ വീട്ടിലെത്തിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സുമംഗലയുടെ മകൻ അഷ്ടമൂർത്തി ദേശമംഗലം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇതിനകം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിക്കഴിഞ്ഞു. സ്പീക്കറുടെ ഓഫീസ് മുദ്രയും സ്റ്റാമ്പും പതിച്ച്, തൃശൂർ വടക്കാഞ്ചേരി ദേശമംഗലം മനയിലെ വിലാസത്തിൽ സുമംഗലയുടെ പേരിലെത്തിയ കത്തിന്റെ ചിത്രം സഹിതമാണ് മകൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Ashtamoorthy FB post
നേപ്പാള്‍ മിന്നല്‍ പ്രളയം 'ഡ്രാമ'; പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് തരൂര്‍

"ബഹു. നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന് ഒരു ചെറിയ തെറ്റ് പറ്റി. അഞ്ച് കൊല്ലവും നാല് മാസവും മുമ്പ് മരിച്ച സുമംഗലക്ക് ഓണാശംസകൾ നേർന്നിരിക്കുന്നു. കുറഞ്ഞ പക്ഷം, മേൽവിലാസം ദേശമംഗലം മനയ്ക്ക് പകരം 'പരലോകം' എന്ന് എഴുതാമായിരുന്നു. എന്തായാലും, അമ്മയ്ക്ക് വേണ്ടി ഞങ്ങൾ മക്കൾ അങ്ങയോട് നന്ദി പ്രകാശിപ്പിക്കുന്നു. ഇനിയും ഉത്സവങ്ങൾ വരും... വിഷു വരും, വർഷം വരും... ആ വിശേഷങ്ങൾക്കും ആശംസകൾ അയക്കാൻ മറക്കല്ലേ സർ" - അഷ്ടമൂർത്തി ഫേസ്ബുക്കിൽ കുറിച്ചു.

Ashtamoorthy FB post
മെസി വിവാദം; വിദേശത്തേക്ക് കോടികള്‍ അയച്ചു, ഗുരുതര ചട്ടലംഘനം; കേസെടുത്ത് ഇഡി
Ashtamoorthy FB post
അന്യപുരുഷന്‍മാര്‍ക്കിടയില്‍ യുവതികളെ പ്രദര്‍ശിപ്പിക്കരുത്; ആഘോഷങ്ങള്‍ മതപരമായ ചട്ടക്കൂടില്‍ ആയിരിക്കണമെന്ന് കാന്തപുരം
Ashtamoorthy FB post
ഗുരുവായൂരിൽ തൃപ്പുത്തരി 30ന്; പുത്തരി പായസം ടിക്കറ്റ് വിതരണം നാളെ വൈകിട്ട് നാല് മുതൽ
Summary

In an embarrassing bureaucratic oversight from the Kerala Legislative Assembly Speaker's office, an official Onam greeting card was dispatched to the address of renowned late children's author Sumangali

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com