തൃശ്ശൂര്‍ പൂരപ്രേമികള്‍ക്കായി പ്രത്യേക മെമു സര്‍വീസുകള്‍; ഓടുന്നത് കൊല്ലം- തൃശൂര്‍ റൂട്ടില്‍, വിശദാംശങ്ങള്‍

തൃശ്ശൂര്‍ പൂരം കണക്കിലെടുത്ത് കൊല്ലം - തൃശ്ശൂര്‍ റൂട്ടില്‍ പ്രത്യേക മെമു സര്‍വീസുകളുമായി ദക്ഷിണ റെയില്‍വേ
memu service
memu serviceഫയൽ
Updated on
1 min read

തൃശൂര്‍: തൃശ്ശൂര്‍ പൂരം കണക്കിലെടുത്ത് കൊല്ലം - തൃശ്ശൂര്‍ റൂട്ടില്‍ പ്രത്യേക മെമു സര്‍വീസുകളുമായി ദക്ഷിണ റെയില്‍വേ. തൃശൂര്‍ പൂരത്തിന് എത്തുന്ന ജനത്തിരക്ക് കണക്കിലെടുത്തും പൂരപ്രേമികളുടെ യാത്രാസൗകര്യം സുഗമമാക്കുന്നതിനുമായി ഏപ്രില്‍ 26 ഞായറാഴ്ചയാണ് സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്തുന്നത്. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി 12 കോച്ചുകളുള്ള മെമു റാക്കുകളാണ് ഈ സര്‍വീസിനായി റെയില്‍വേ സജ്ജീകരിച്ചിരിക്കുന്നത്.

കൊല്ലത്ത് നിന്ന് തൃശ്ശൂരിലേക്കുള്ള മെമു (06187) ഏപ്രില്‍ 26-ന് രാവിലെ 08.20ന് കൊല്ലം ജംഗ്ഷനില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.30ന് തൃശ്ശൂരിലെത്തും. പ്രധാന സ്റ്റേഷനുകളായ കായംകുളം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ തുടങ്ങി 27 സ്റ്റേഷനുകളില്‍ ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

memu service
കടുത്ത ചൂട്: ജലസംഭരണികള്‍ വറ്റി വരളുന്നു, ഇടുക്കിയില്‍ ശേഷിയുടെ 33 ശതമാനം മാത്രം, മുല്ലപ്പെരിയാറില്‍ ബോട്ട് സര്‍വീസിന് നിയന്ത്രണം

പൂരത്തിന്റെ പ്രധാന ചടങ്ങുകള്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ തൃശ്ശൂരില്‍ എത്തുന്ന രീതിയിലാണ് ഈ ട്രെയിനിന്റെ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. പൂരം കഴിഞ്ഞ് മടങ്ങുന്നവര്‍ക്കായി അന്ന് രാത്രി 9.30ന് തൃശ്ശൂരില്‍ നിന്ന് കൊല്ലം മെമു (06188) പുറപ്പെടും. തൃശ്ശൂരിലെ പ്രധാന സ്റ്റേഷനുകള്‍ കടന്ന് ഏപ്രില്‍ 27 തിങ്കളാഴ്ച പുലര്‍ച്ചെ 02.30ന് ട്രെയിന്‍ കൊല്ലം ജംഗ്ഷനില്‍ യാത്ര അവസാനിപ്പിക്കും.

memu service
റെക്കോർഡ് വൈദ്യുതി ഉപഭോഗം; സംസ്ഥാനത്ത് 15 മിനിറ്റ് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്
Summary

Special MEMU services for Thrissur Pooram lovers; running on Kollam-Thrissur route, details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com