ഓണത്തിരക്ക്: ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സ്‌പെഷല്‍ ട്രെയിന്‍

22 ഉച്ചയ്ക്ക് 12.40നാണ് മടക്കയാത്ര
Train
TrainFile
Updated on
1 min read

തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. ആകെ 20 കോച്ചുകളുള്ള ട്രെയിനാണ് പ്രഖ്യാപിച്ചത്. ഇതില്‍ ഒരു എസി ചെയര്‍ കാര്‍, മൂന്ന് എസി ത്രീ ടയര്‍ കോച്ചുകള്‍, 10 സ്ലീപ്പര്‍ കോച്ചുകള്‍, 4 ജനറല്‍ കോച്ചുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

20 വൈകിട്ട് 5.10ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10 മണിക്ക് കൊച്ചുവേളിയിലെത്തും. 22 ഉച്ചയ്ക്ക് 12.40നാണ് മടക്കയാത്ര. 23-ാം തീയതി രാവിലെ 6 മണിക്ക് ബംഗളൂരുവിലെത്തും. കൃഷ്ണരാജപുരം, ബംഗാരപേട്ട്, കുപ്പം, ജോലാര്‍പേട്ട്, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, ഷൊര്‍ണൂര്‍, തൃശൂര്‍, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, കൊല്ലം, വര്‍ക്കല എന്നിവയാണ് പ്രധാന സ്റ്റോപ്പുകള്‍.

Train
മലപ്പുറത്തെ കോണ്‍ഗ്രസ് പരിപാടിയില്‍ കെസിയെ പുകഴ്ത്തി എംഎല്‍എമാര്‍; വിഭാഗീയതയുടെ സൂചന?
Train
‘മാതാപിതാക്കളെ ദൈവസന്നിധിയിലേക്ക് അയക്കാൻ പറഞ്ഞു’; ഇരട്ടക്കൊലപാതകത്തിൽ മകന്റെ വിചിത്രമൊഴി
Train
'അമ്മ എന്തെന്ന് അറിയുന്നവര്‍ എപ്പോഴും വന്ദേമാതരം എന്ന് പറയും'; കേരള വിസി വീണ്ടും ആര്‍എസ്എസ് വേദിയില്‍
Summary

Special Train From Bengaluru to Trivandrum on 20th August

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com