ചെന്നൈയിലേക്കു കൂടുതല്‍ സ്‌പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ, സ്‌റ്റോപ്പുകളും സമയവും അറിയാം
തിരുവനന്തപുരം: തിരക്ക് പരിഗണിച്ച് ചെന്നൈയിലേക്ക് കൂടുതല്‍ സ്‌പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. ചെന്നൈ എഗ്മൂര്‍തിരുവനന്തപുരം നോര്‍ത്ത് സ്‌പെഷല്‍ (06075) 30ന് രാത്രി 10.15ന് ചെന്നൈയില്‍ നിന്നു പുറപ്പെട്ടു ഒക്ടോബര്‍ ഒന്നിന് ഉച്ചയ്ക്ക് 2.05ന് എത്തിച്ചേരും. മടക്ക ട്രെയിന്‍ (06076) ഒക്ടോബര്‍ 5 ഞായറാഴ്ച വൈകിട്ട് 4.30ന് തിരുവനന്തപുരം നോര്‍ത്തില്‍ നിന്നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.30ന് ചെന്നൈ എഗ്മൂറിലെത്തും.
സ്റ്റോപ്പുകള്‍: വര്‍ക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട്, പോത്തന്നൂര്‍, തിരുപ്പൂര്‍, ഈറോഡ്,സേലം, ജോലാര്‍പേട്ട, കാട്പാടി, അറക്കോണം, തിരുവള്ളൂര്‍, പെരമ്പൂര്‍. സെക്കന്‍ഡ് എസി2, തേഡ് എസി3, സ്ലീപ്പര്‍8, ജനറല്‍ സെക്കന്‍ഡ്7 എന്നിങ്ങനെയാണ് കോച്ചുകള്‍.
കൊല്ലം, ചെങ്കോട്ട വഴിയുള്ള ചെന്നൈ സെന്‍ട്രല്‍കോട്ടയം എസി സ്‌പെഷല്‍ (06121) ഒക്ടോബര്‍ 1 മുതല്‍ 22 വരെ ബുധനാഴ്ചകളില്‍ ഉച്ചയ്ക്കു 3.10ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12.05ന് കോട്ടയത്ത് എത്തും. മടക്ക ട്രെയിന്‍ ഒക്ടോബര്‍ 2 മുതല്‍ 23 വരെ വ്യാഴാഴ്ചകളില്‍ ഉച്ചയ്ക്കു 2.05ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11.30ന് ചെന്നൈ സെന്‍ട്രലില്‍ എത്തും.
സ്റ്റോപ്പുകള്‍: ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം, കുണ്ടറ, കൊട്ടാരക്കര, പുനലൂര്‍, തെന്‍മല, ചെങ്കോട്ട, തെങ്കാശി, പാവൂര്‍ചത്രം, കീല്‍ക്കടയം, അംബാസമുദ്രം, ചേരന്‍മഹാദേവി, തിരുനെല്‍വേലി, കോവില്‍പട്ടി, സാത്തൂര്‍, വിരുദനഗര്‍, മധുര, ഡിണ്ടിഗല്‍, കരൂര്‍, നാമക്കല്‍, സേലം, ജോലാര്‍പേട്ട, കാട്പാടി, അറക്കോണം. കോട്ടയംചെന്നൈ ടിക്കറ്റ് നിരക്ക് 1575 രൂപ.
Special trains to Chennai are announced by Railways due to passenger rush
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

