ആത്മീയ ആചാര്യന്‍മാര്‍ ആധുനിക കേരളത്തിന് മാനസിക അടിത്തറ പാകി, പുരോഗമനത്തിലേക്ക് നയിച്ചു: മുഖ്യമന്ത്രി

ആത്മീയതയുടെ പൈതൃകം നഷ്ടപ്പെടാതെ നോക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു
anthigiri Ashram
പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ 'നവപൂജിതം' ആഘോഷങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി, സ്വാമി ചൈതന്യ ജ്ഞാന തപസ്വി, കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍, സബീര്‍ തിരുമല, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൌലവി, പാലോട് രവി, ഡോ.മാത്യൂസ് കെ.ലൂക്കോസ് മന്നിയോട്ട് തുടങ്ങിയവര്‍ സമീപം
Updated on
2 min read

തിരുവനന്തപുരം: ആത്മീയ ആചാര്യന്‍മാരുടെ സാമൂഹിക ഇടപെടലുകളാണ് ആധുനിക കേരളത്തിന് മാനസികമായ അടിത്തറ പാകിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആത്മീയ ആചാര്യന്‍മാര്‍ക്ക് സമൂഹത്തെ ഭൗതികമായി പരിവര്‍ത്തനപ്പെടുത്താനും പുരോഗമനത്തിലേക്ക് നയിക്കാനും കഴിയും എന്നതാണ് ചരിത്രം. ആ ആത്മീയതയുടെ പൈതൃകം നഷ്ടപ്പെടാതെ നോക്കണമെന്നും അദ്ദേഹം പറഞ്ഞു. പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നവജ്യോതിശ്രീകരുണാകരഗുരുവിന്റെ ജന്മദിനാഘോഷമായ 'നവപൂജിതം' ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

'കേവലം ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നതിലോ, ആത്മീയ കാര്യങ്ങള്‍ മാത്രം സംസാരിക്കുന്നതിലോ ഒതുങ്ങാതെ ഒരു സമൂഹത്തെ ഒന്നാകെ മാറ്റിയെടുക്കാനാണ് ആത്മീയ ഗുരുക്കന്‍മാര്‍ പരിശ്രമിച്ചത്. ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമിയും പൊയ്കയില്‍ അപ്പച്ചനും മക്തി തങ്ങളുമൊക്കെ സ്വീകരിച്ച പുരോഗമനപരാമായ നിലപാടുകള്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് നല്‍കിയ ഊര്‍ജ്ജം ചെറുതല്ല. ആത്മീയ പ്രസ്ഥാനങ്ങള്‍ക്ക് സാമൂഹിക പ്രതിബദ്ധതയുണ്ടെന്ന് ഈ ആചാര്യന്‍മാര്‍ നമുക്ക് കാണിച്ചു തന്നു. ഈ നിലയിലാണ് ശ്രീകരുണാകരഗുരുവിന്റെയും സ്ഥാനം. ആത്മീയതയുടെയും മാനുഷിക മൂല്യങ്ങളുടെയും മഹത്തായ സന്ദേശം പ്രചരിപ്പിച്ച മഹാപ്രതിഭയാണ് ശ്രീകരുണാകരഗുരു. നവോത്ഥാനത്തിന്റെ തൊട്ടുപിന്നാലെ വന്ന ഘട്ടമാണ് ശ്രീകരുണാകരഗുരുവിന്റെ പ്രവര്‍ത്തനകാലം. വിവിധ മത വിഭാഗങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ധം വളര്‍ത്താനും എല്ലാ മതങ്ങളെയും ഒരു പോലെ ബഹുമാനിപ്പിക്കാനും ഗുരു പഠിപ്പിച്ചു. സമൂഹത്തില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കിയും വിശക്കുന്നവന് ആഹാരം കൊടുത്തും വൈദ്യശുശ്രൂഷയയ്ക്ക് പ്രാധാന്യം നല്‍കിയും ആത്മീയതയില്‍ വേറിട്ട ഒരു പാത സൃഷ്ടിക്കാന്‍ കരുണാകരഗുരുവിന് കഴിഞ്ഞുവെന്നും' മുഖ്യമന്ത്രി പറഞ്ഞു.

anthigiri Ashram
കൂത്താട്ടുകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് ഇന്ന്; സിപിഎം വിമത കല രാജു യുഡിഎഫ് സ്ഥാനാർത്ഥി

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വിശിഷ്ടാതിഥിയായി. ഒരിക്കലും ഒരു വിശ്വാസിയും വര്‍ഗ്ഗീയവാദിയല്ല, ഏതു മതത്തില്‍പ്പെട്ടവരായാലും. വര്‍ഗ്ഗീയവാദിയ്ക്ക് യഥാര്‍ത്ഥത്തില്‍ വിശ്വാസമില്ല. അവര്‍ വിശ്വാസത്തെ ഒരു ഉപകരണമായി ഉപയോഗിക്കുന്നു. വിശ്വാസിയെ സംബന്ധിച്ചിടത്തോളം തങ്ങളൂടെ വിശ്വാസപ്രമാണങ്ങളെ സ്പര്‍ദ്ധയുടെയോ, വൈകാരിക വേര്‍തിരിവുകളൂടേയോ പശ്ചാത്തലത്തില്‍ കൈകാര്യം ചെയ്യുന്നവരല്ല. എല്ലാ മതങ്ങളുടെയും സത്ത മനുഷ്യത്വമാണെന്ന ദാര്‍ശിനികതയാണ് ശ്രീകരുണാകരഗുരുവിന്റേതെന്നും ഐശ്വര്യപൂര്‍ണ്ണമായ കേരളത്തിന്റെ പ്രതിഫലനമാണ് ശാന്തിഗിരിയുടെ സദസ്സെന്നും അദ്ദേഹം പറഞ്ഞു.

anthigiri Ashram
തൃശൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു; 10 യാത്രക്കാര്‍ക്ക് പരിക്ക്

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. മനുഷ്യമനസ്സുകളെ തമ്മിലകറ്റുന്ന മതിലുകള്‍ക്ക് പകരം മനുഷ്യനെ തമ്മില്‍ ചേര്‍ത്തു നിര്‍ത്തുന്ന കണ്ണികളാണ് നമുക്ക് ആവശ്യമെന്ന് ഗുരു നമ്മെ പഠിപ്പിക്കുന്നുവെന്നും ശാന്തിഗിരിയുടെ സന്ദേശം അതാണെന്നും അദ്ദേഹം പറഞ്ഞു.

ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൌലവി, ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് തിരുവനന്തപുരം ബിഷപ്പ് മാത്യൂസ് മാര്‍ സില്‍വാസിയോസ് എപ്പിസ്‌കോപ്പ, മാര്‍ത്തോമ സഭ ഡയോസീയന്‍ സെക്രട്ടറി ഫാ.ഷിബു ഒ പ്ലാവിള, ആലുവ ഇമാം ഫൈസല്‍ അസ്ഹരി , സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്.സുരേഷ്, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍, ഡി.സി.സി ജില്ല വൈസ് പ്രസിഡന്റ് അഡ്വ.എം. മുനീര്‍, ഡോ.ജി.ആര്‍.കിരണ്‍, ഡോ.മാത്യൂസ് കെ.ലൂക്കോസ് മന്നിയോട്ട്, ഇ.എ. സലീം, ആര്‍. സഹീറത്ത് ബീവി, പൂലന്തറ കെ കിരണ്‍ദാസ്, അനില്‍ ചേര്‍ത്തല, പിപി. ബാബു, ഡോ. പി.എ. ഹേമലത, സബീര്‍ തിരുമല എന്നിവര്‍ സമ്മേളനത്തില്‍ പ്രസംഗിച്ചു.

Summary

Spiritual teachers laid the mental foundation for modern Kerala and led it towards progress: Chief Minister

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com