കിക്മയില്‍ സ്‌പോട്ട് അഡ്മിഷന്‍ നാളെ; അറിയേണ്ടതെല്ലാം

എസ് സി./എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭ്യമാണ്
kicma
kicma
Updated on
1 min read

തിരുവനന്തപുരം: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) ( kicma ) എംബിഎ. (ഫുള്‍ടൈം) 2025-27 ബാച്ചിലേയ്ക്കുള്ള സ്പോട്ട് അഡ്മിഷന്‍ നാളെ നടക്കും. ജൂണ്‍ 9ന് രാവിലെ 10 മുതല്‍ കിക്മ കോളേജ് ക്യാംപസിലാണ് അഡ്മിഷന്‍ നടക്കുക.

കേരള സര്‍വകലാശാലയുടെയും എഐസിടിയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവല്‍സര കോഴ്സില്‍ ലോജിസ്റ്റിക്സ്, ബിസിനസ് അനലിറ്റിക്സ്, ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്സ്, എന്നിവയില്‍ സ്പെഷ്യലൈസേഷന് അവസരമുണ്ട്.

സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളള വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക സീറ്റ് സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എസ് സി./എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭ്യമാണ്.

സ്പോട്ട് അഡ്മിഷനില്‍ നേരിട്ട് പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് ഓണ്‍ലൈനായി meet.google.com/eyb-pkoq-ruy എന്ന ലിങ്ക് വഴി ചേരാനാകും. 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുളള ബിരുദവും പ്രവേശന പരീക്ഷയുമാണ് അടിസ്ഥാന യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9496366741, 8547618290, www.kicma.ac.in

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com