

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ ഹൈക്കോടതി വിധിക്കെതിരെ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീരാം വെങ്കിട്ടരാമന്‍ സുപ്രീം കോടതിയെ സമീപിച്ചു. നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന വിധിക്കെതിരെ ശ്രീരാം വെങ്കിട്ടരാമന്‍ അപ്പീല്‍ ഫയല്‍ ചെയ്തു. നരഹത്യാക്കുറ്റം ചുമത്താനുള്ള വസ്തുതകള്‍ ഇല്ലെന്ന് ഹര്‍ജിയില്‍ ശ്രീരാം വെങ്കിട്ടരാമന്‍ ചൂണ്ടിക്കാട്ടി.
കേസില്‍ തനിക്കെതിരായ നരഹത്യാക്കുറ്റം തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതി കോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ ഹൈക്കോടതി മറ്റ് ചില കാരണങ്ങളാലാണ് നരഹത്യാക്കുറ്റം ചമുത്തിയതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഇതുവസ്തുതകള്‍ കണക്കിലെടുക്കാതെയുള്ള ഹൈക്കോടതിയുടെ കണ്ടെത്തലാണെന്നാണ് അപ്പിലീല്‍ ചൂണ്ടിക്കാട്ടുന്നത്.
എല്ലാവസ്തുതകളും സാക്ഷിമൊഴികളും പരിഗണിച്ചാണ് സെഷന്‍സ് കോടതി തനിക്കെതിരെയുള്ള നരഹത്യാക്കുറ്റം ഒഴിവാക്കിയത്. തനിക്കെതിരായ ഹൈക്കോടതി വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന് അപ്പീലില്‍ പറയുന്നു. ശ്രീരാമിന്റെ ഹര്‍ജിയെ ശക്തമായി എതിര്‍ക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. അടുത്തമാസം ആദ്യം ഈ കേസ് പരിഗണനക്ക് വരാനാണ് സാധ്യത.
2019 ഓഗസ്റ്റ് മൂന്നിനു പുലർച്ചെ ഒന്നിനായിരുന്നു ശ്രീറാമും സുഹൃത്തും സഞ്ചരിച്ച കാർ ഇടിച്ച് മാധ്യമ പ്രവർത്തകൻ കെഎം ബഷീർ മരിച്ചത്. 2020 ഫെബ്രുവരിയിലാണു കേസിൽ കുറ്റപത്രം സമർപ്പിച്ചത്. 66 പേജുള്ള കുറ്റപത്രത്തിൽ 84 രേഖകളും 72 തൊണ്ടി മുതലുകളും പൊലീസ് കോടതിയിൽ ഹാജരാക്കി. 100 സാക്ഷിമൊഴികളുമുണ്ട്. മനഃപൂർവമല്ലാത്ത നരഹത്യ, പൊതുമുതൽ നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ശ്രീറാമിനെതിരെ ചുമത്തിയത്. 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റങ്ങളാണിത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates