

തിരുവനന്തപുരം: എസ്എസ്എൽസി ഫലപ്രഖ്യാപനം നാളെ. ഗ്രേസ് മാർക്ക് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം ഇന്നുണ്ടാവും. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ഇന്ന് പരീക്ഷാ ബോർഡ് യോഗം ചേർന്ന് ഫലത്തിന് അംഗീകാരം നൽകും.
സർക്കാരിന്റെ അഭിപ്രായംകൂടി കണക്കിലെടുത്താവും ഗ്രേസ് മാർക്ക് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ബോർഡ് യോഗം തീരുമാനമെടുക്കുക. ഈ വർഷം ഗ്രേസ് മാർക്ക് നൽകേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ എൻസിസി നാഷണൽ സർവീസ് സ്കീം, കായിക ഇനങ്ങൾ എന്നിവയിൽ പങ്കെടുത്ത കുട്ടികൾക്ക് ഗ്രേസ് മാർക്ക് നൽകണമെന്ന ആവശ്യം ശക്തമാണ്.
ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് പൊതു വിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രഖ്യാപിക്കുക. ഇതോടൊപ്പം ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എഎച്ച്എസ്എൽസ. എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും.
ഫലപ്രഖ്യാപനത്തിനു ശേഷം http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, http://results.kerala.nic.in, www.prd.kerala.gov.in, www.sietkerala.gov.in എന്നീ വെബ് സൈറ്റുകളിൽ എസ്.എസ്.എൽ.സി പരീക്ഷാഫലം ലഭിക്കും.
എസ്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് http://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് http:/thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് http://thslcexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് http://ahslcexam.kerala.gov.in ലും ലഭ്യമാകുമെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.
കോവിഡ് സാഹചര്യത്തിൽ റഗലുർ സ്‌കൂൾ ക്ലാസുകൾ നടക്കാത്ത സാഹചര്യത്തിലായിരന്നു കഴിഞ്ഞ അക്കാദമിക് വർഷം കടന്നു പോയത്. കേരളത്തിലെ ആദ്യത്തെ ഓൺലൈൻ സ്‌കൂളിങ് സംവിധാനത്തിൽ നിന്നും പൊതുപരീക്ഷ എഴുതുന്ന ആദ്യബാച്ചാണ് ഇത്തവണ ഫലം കാത്തിരിക്കുന്നത്.
ഇത്തവണ 2947 കേന്ദ്രങ്ങളിലായി 4,22,226 പേരാണ്എസ്എസ്എൽസി പരീക്ഷ എഴുതിയത്, ഇതിൽ 4,21,977 പേർ സ്‌കൂൾ ഗോയിങ് വിഭാഗത്തിലാണ്. 2,15,660 ആൺകുട്ടികളും 2,06,566 പെൺകുട്ടികളും ഉൾപ്പെടുന്നു. ഗൾഫിൽ ഒമ്പത് കേന്ദ്രങ്ങളിലായി 573ഉം ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളിലായി 627 പേരും പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവരിൽ ഉൾപ്പെടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates