

സംസ്ഥാനത്ത് മനുഷ്യവാസ സ്ഥലങ്ങളിൽ പാമ്പുകളെ കാണുന്നത് വർദ്ധിക്കുന്നു, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മനുഷ്യവാസ മേഖലകളിൽ നിന്ന് 494 രാജവെമ്പാലയെ രക്ഷപ്പെടുത്തിയതായി ഔദ്യോഗിക കണക്കുകൾ. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ ഇങ്ങനെ രക്ഷപ്പെടുത്തിയ പാമ്പുകളുടെ എണ്ണം ഇരട്ടിയായി. 2021 ൽ സംസ്ഥാനത്ത് ആകെ 71 എണ്ണത്തിനെയാണ് രക്ഷപ്പെടുത്തിയതെങ്കിൽ 2024 ആയപ്പോൾ അത് 148 ആയി ഉയർന്നു. ഈ വർഷം ആദ്യ മൂന്ന് മാസത്തെ കണക്ക് തന്നെ വലിയ വർദ്ധനവാണ് കാണിക്കുന്നത്. വർഷവും പാമ്പുകളെ രക്ഷപ്പെടുത്തിയതും 2021: 71, 2022: 95 2023: 117 2024: 148, 2025 (മാർച്ച് വരെ): 63 എന്നിങ്ങനെയാണ്
വീടുകൾക്കുള്ളിലോ തോട്ടങ്ങളിലേക്കോ വീടുകളിലെ പിൻഭാഗങ്ങളിലോ എത്തിപ്പെട്ട രാജവെമ്പാലകളെ ഉപദ്രവിക്കാതെ രക്ഷപ്പെടുത്തി കാട്ടിലേക്ക് തിരികെ വിട്ടസംഭവങ്ങളാണിവ.
വനം വകുപ്പിന്റെ രേഖകൾ പ്രകാരം, ഏറ്റവും കൂടുതൽ രക്ഷാപ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തത് എറണാകുളം ജില്ലയിലാണ് - 70 എണ്ണം, തൊട്ടുപിന്നിൽ വയനാട് (68), കണ്ണൂർ (61). പട്ടികയിൽ ഏറ്റവും കുറവ് കേസുകൾ റിപ്പോർട്ട് ചെയ്തത് ആലപ്പുഴ (രണ്ട്), തിരുവനന്തപുരം (11), മലപ്പുറം (17) എന്നീ ജില്ലകളാണ്.
രാജവെമ്പാല ( king cobra- Ophiophagus kaalinga ) വളരെ വിഷമുള്ളതാണെങ്കിലും, അത് സ്വാഭാവികമായും ആക്രമണകാരിയല്ലെന്നും പ്രകോപനം ഉണ്ടായില്ലെങ്കിൽ ഏറ്റുമുട്ടൽ ഒഴിവാക്കുന്നുവെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഇരകളുടെ ചലനം, കാലാവസ്ഥാ വ്യതിയാനം, ഇണചേരൽ കാലം, ആളുകൾ ഇവയെ കാണുമ്പോൾ അറിയിക്കുന്നത് കൂടിയത് എന്നിവയൊക്കെ ഈ കണക്കിലെ വർദ്ധനവിന് കാരണമാണ് .
"രക്ഷപ്പെടുത്തലുകളുടെ എണ്ണത്തിലെ വർദ്ധനവ്, രാജവെമ്പാലകളുടെ എണ്ണം വർദ്ധിക്കുന്നു എന്നല്ല അർത്ഥമാക്കുന്നത്. ഒരേ പാമ്പിനെ പലതവണ രക്ഷപ്പെടുത്തിയിട്ടുണ്ടാകാം," എന്ന് കാലിക്കറ്റ് സർവകലാശാലയിലെ ജന്തുശാസ്ത്ര വിഭാഗത്തിലെ റിസർച്ച് അസോസിയേറ്റ് സന്ദീപ് ദാസ് പറഞ്ഞു.
പരിശീലനം ലഭിച്ച പാമ്പ് പിടുത്തക്കാരുമായും ഹെർപ്പറ്റോളജിസ്റ്റുകളുമായും (ഉരഗങ്ങളെയും ഉഭയജീവികളെയും പറ്റി പഠിക്കുന്നവർ) ഏകോപിപ്പിച്ച് വനം വകുപ്പ് സമയബന്ധിതമായ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് വനം ഉദ്യോഗസ്ഥർ പറയുന്നു. ബോധവൽക്കരണ കാമ്പെയ്‌നുകൾ, ഹെൽപ്പ് ലൈനുകൾ, റെസ്പോൺസ് ടീം എന്നിവ ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
ജനുവരി മുതൽ ഏപ്രിൽ വരെയുള്ള ഇണചേരൽ കാലത്താണ് ഇത്തരത്തിലുള്ള ഏറ്റവും കൂടുതൽ സംഭവങ്ങളുണ്ടാകുന്നതെന്ന് അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് മുഹമ്മദ് അൻവർ പറഞ്ഞു.
"ഇണകളെ തേടി അവ 10 കിലോമീറ്റർ വരെ സഞ്ചരിക്കുന്നു, പലപ്പോഴും ഫെറോമോൺ ( മറ്റ് ജീവികളെ (ഇണകളെ) ആകർഷിക്കാൻ ഉത്സർജ്ജിക്കുന്ന രാസവസ്തു) പിന്തുടർന്നാണ് ഈ യാത്ര.
ഭക്ഷണം തേടിയുള്ള അവയുടെ സഞ്ചാരമാണ് മറ്റൊരു കാരണം. അവ പ്രധാനമായും മറ്റ് പാമ്പുകളെയാണ് ഭക്ഷിക്കുന്നത്, അതുകൊണ്ടാണ് അവയെ ഓഫിയോഫാഗസ് (Ophiophagus) എന്ന് വിളിക്കുന്നത്," അദ്ദേഹം പറഞ്ഞു.
വയനാട്ടിലെ വനമേഖലയിലാണ് രാജവെമ്പാലകൾ കൂടുതലായുള്ളതെന്ന് സന്ദീപ് ദാസ് പറഞ്ഞു. നഗര വികാസവും ഇവയെ കാണുന്നത് കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതും കാരണം മനുഷ്യവാസ കേന്ദ്രങ്ങളിലെ സംഭവങ്ങളാണ് രക്ഷാപ്രവർത്തനത്തിലെ കണക്കുകളിൽ പ്രതിഫലിക്കുന്നത്.
പാമ്പുകളെ ശരിയായ രീതിയിൽ രക്ഷപ്പെടുന്നതിന് നിലവിൽ പലവിധ വെല്ലുവിളികൾ നിലനിൽക്കുന്നു. "പരിശീലനം പൂർത്തിയാക്കിയതിനുശേഷവും ശരിയായ കിറ്റുകൾ ലഭിക്കുന്നതിൽ രക്ഷാപ്രവർത്തകർക്ക് പലപ്പോഴും കാലതാമസം നേരിടുന്നുണ്ടെന്ന് മുഹമ്മദ് അൻവർ പറഞ്ഞു.
സർപ ആപ്പ് മെച്ചപ്പെടുത്തിയിട്ടുണ്ട്. രാജവെമ്പാലകൾ ബുദ്ധിശക്തിയുള്ളവയാണ്, ഭീഷണി നേരിടുന്നില്ലെങ്കിൽ അവ ആക്രമണകാരികളല്ല. ആളുകൾ അകലം പാലിക്കുകയും അവയെ കാണുമ്പോൾ വിദഗ്ധരെ അറിയിക്കുകയും വേണം," അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് രാജവെമ്പാലയുടെ കടിയേറ്റ് മൂന്ന് മരണങ്ങൾ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ, അതിൽ കേരളത്തിൽ തിരുവനന്തപുരം മൃഗശാലയിലെ മൃഗപാലകനായ എ ഹർഷദ് 2021-ൽ മരിച്ചതും ഉൾപ്പെടുന്നു.
Experts note that while the king cobra (Ophiophagus kaalinga) is highly venomous, it is not naturally aggressive and avoids confrontation unless provoked. The surge in sightings is linked to prey movement, climate change, mating season, and improved public reporting.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
