ക്ഷണം ലഭിച്ചിരുന്നു, അടൂര്‍ സാഹിത്യോത്സവത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നു: ടി എസ് ശ്യാംകുമാര്‍

തന്റെ ജനതയെയും തൊഴിലാളികളെയും ജാത്യാധിക്ഷേപം നടത്തിയ അടൂര്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുന്നുവെന്ന് ടി എസ് ശ്യാംകുമാര്‍
T S Syam Kumar
T S Syam Kumarfacebook
Updated on
1 min read

കൊച്ചി: സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്ന 'അടൂര്‍ സാഹിത്യോത്സവ'ത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് ദലിത് ചിന്തകനും എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ. ടി എസ് ശ്യാം കുമാര്‍. അടൂര്‍ സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ തനിക്കും ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ തന്റെ ജനതയെയും തൊഴിലാളികളെയും ജാത്യാധിക്ഷേപം നടത്തിയ അടൂര്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുന്നുവെന്ന് ടി എസ് ശ്യാംകുമാര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തക ധന്യ രാമനും വിട്ടു നില്‍ക്കുന്നതായി അറിയിച്ചു.

T S Syam Kumar
കനത്ത മഴ; മൂന്ന് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ നാളെ അവധി

'അടൂര്‍ സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ ഞാന്‍ ക്ഷണിക്കപ്പെട്ടിരുന്നു. പ്രസ്തുത സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യുന്നത് അടൂര്‍ ഗോപാലകൃഷ്ണനാണ്. എന്റെ ജനതയെയും തൊഴിലാളികളെയും ജാത്യധിക്ഷേപം നടത്തിയ അടൂര്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ വിട്ടു നില്‍ക്കുന്നു', ടി എസ് ശ്യാംകുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

T S Syam Kumar
ഗിഫ്റ്റ് കാര്‍ഡുമായി സപ്ലൈകോ; 1000 രൂപയ്ക്ക് 'സമൃദ്ധി ഓണക്കിറ്റ്'

പട്ടികജാതി വിഭാഗത്തിനും വനിതകള്‍ക്കും സിനിമ നിര്‍മിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം ചൂണ്ടിക്കാണിച്ച് സിനിമാ കോണ്‍ക്ലേവില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിയ വിമര്‍ശനം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച ഗായിക പുഷ്പവതിയെയും അടൂര്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചപ്പോഴും തിരുത്താന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.

ദലിത് വിഭാഗങ്ങളെയും സ്ത്രീകളെയും ഉന്നംവെച്ചുള്ളതായിരുന്നു അടൂരിന്റെ പ്രതികരണം. സര്‍ക്കാരിന്റെ ഫണ്ടില്‍ സിനിമ നിര്‍മിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് മൂന്ന് മാസത്തെ ഇന്റന്‍സീവ് ട്രെയിനിങ് കൊടുക്കണമെന്നായിരുന്നു അടൂര്‍ പറഞ്ഞത്. സര്‍ക്കാര്‍ പട്ടികജാതി, പട്ടികവര്‍ഗത്തിന് നല്‍കുന്ന പണം ഒന്നരക്കോടിയാണ്. അഴിമതിക്കുള്ള വഴിയുണ്ടാക്കുകയാണെന്ന് താന്‍ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. ഉദ്ദേശ്യം വളരെ നല്ലതാണ്. എന്നാല്‍ ഈ തുക മൂന്ന് പേര്‍ക്കായി നല്‍കണം. മൂന്ന് മാസത്തെ പരിശീലനം നല്‍കണം. അവര്‍ക്ക് മൂന്ന് മാസം വിദഗ്ധരുടെ പരിശീലനം നല്‍കണമെന്നും അടൂര്‍ പറഞ്ഞിരുന്നു.

Summary

Dalit thinker, writer and cultural activist Dr. T. S. Shyam Kumar has said that he will abstain from the 'Adoor Literary Festival' inaugurated by director Adoor Gopalakrishnan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com