രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനം; തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് രണ്ടു വയസ്സുകാരി വെന്റിലേറ്ററില്‍

പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനമാണ് പരിക്കിന് കാരണമായതെന്ന് ഇരുവരും തുറന്ന് സമ്മതിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കൊച്ചി: കൊച്ചി തൃക്കാക്കര തെങ്ങോട് രണ്ടു വയസ്സുകാരിക്ക് രണ്ടാനച്ഛന്റെ കൂരമര്‍ദ്ദനം. തലയ്ക്ക് സാരമായി പരിക്കേറ്റ കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചിച്ചു. കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നും വെന്റിലേറ്ററിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 

ഇന്ന് പുലര്‍ച്ചെയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തലയ്ക്കും മുഖത്തും ക്ഷതമേറ്റ അവസ്ഥയിലായിരുന്നു കുട്ടി. ആശുപത്രിയിലെത്തിച്ചപ്പോള്‍, കുട്ടിയുടെ അമ്മയും അമ്മൂമ്മയും കുട്ടി ഹൈപ്പര്‍ ആക്ടീവ് ആണെന്നും കളിച്ചുകൊണ്ടിരിക്കെ വീണ് പരിക്കേറ്റതാണെന്നുമാണ് ഡോക്ടര്‍മാരോട് പറഞ്ഞത്. 

എന്നാല്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ വിശദ പരിശോധന നടത്തിയപ്പോള്‍ വീഴ്ചയിലുണ്ടായ ക്ഷതമല്ലെന്ന് വ്യക്തമായി. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനമാണ് പരിക്കിന് കാരണമായതെന്ന് ഇരുവരും തുറന്ന് സമ്മതിച്ചത്. 

നിരവധി ദിവസങ്ങളില്‍ കുട്ടിക്ക് രണ്ടാനച്ഛന്റെ കയ്യില്‍ നിന്നും മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. കാക്കനാടിന് സമീപം തെങ്ങോടാണ് കുടുംബം താമസിക്കുന്നത്. വിശദമായ മൊഴി രേഖപ്പെടുത്തിയശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

 p a muhammad riyas
cinema theatre
Veena, Muhammad Riyas, , upi
Sunny Joseph
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com