

കൊച്ചി: തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നത് തദ്ദേശ സ്ഥാപനങ്ങളുടെ നിയമപരമായ ഉത്തരവാദിത്വാമാണെന്നും ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതുയുണ്ടെന്നും ഹൈക്കോടതി. 2017ല്‍ റോഡില്‍വച്ച് നായ കടിച്ച 70കാരന് പതിനായിരം രൂപ നഷ്ടപരിഹാരം വിധിച്ചതിനെതിരെ കണ്ണൂര്‍ എരുവശേരി ഗ്രാമപഞ്ചായത്ത് സമര്‍പ്പിച്ച അപ്പീല്‍ തള്ളിയാണ് ജസ്റ്റിസ് സതീഷ് നൈനാന്‍, ജസ്റ്റിസ് പി കൃഷ്ണകുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
നായയുടെ കടിയേറ്റ തങ്കപ്പന് 19 വര്‍ഷത്തിന് ശേഷം പലിശ സഹിതം 30,000 രൂപ നല്‍കാന്‍ ഹൈക്കോടതി വിധി. കേസ് അപൂര്‍വങ്ങളില്‍ ആപൂര്‍വമാണെന്നും കോടതി ചൂണ്ടിക്കാട്ടി. 2007 സെപ്റ്റംബര്‍ 29നാണ് തങ്കപ്പന് നായുടെ കടിയേറ്റത്. നഷ്ടപരിഹാരം തേടി തങ്കപ്പന്‍ എരുവശേരി ഗ്രാമപഞ്ചായത്തിനെ സമീപിച്ചെങ്കിലും അധികൃതര്‍ പരിഗണിച്ചില്ലെന്നുമാത്രമല്ല, പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണിയെന്നും പറഞ്ഞു. പ്രയാസം തോന്നി തങ്കപ്പന്‍ തളിപ്പറമ്പ് മുന്‍സീഫ് കോടതിയെ സമീപിച്ചു. നഷ്ടപരിഹാരം നല്‍കാന്‍ 2011ല്‍ കോടതി പഞ്ചായത്തിനോട് ഉത്തരവിട്ടു.
പയ്യാവൂരില്‍ നിന്് അതിക്രമിച്ചുവന്ന പട്ടിയാണ് കടിച്ചതെന്നും അതിന്റെ ബാധ്യത ഏറ്റെടുക്കാനാകില്ലെന്നും എരുവശേരി പഞ്ചായത്തിന്റെ വാദം. വിധിക്കെതിരെ പഞ്ചായത്ത് പയ്യന്നൂര്‍ സബ്‌കോടതിയെ സമീപിച്ചു. സിംഗിള്‍ ബെഞ്ച് കേസ് ഡിവിഷന്‍ ബെഞ്ചിലേക്ക് മാറ്റി. കേസിന്റെ സങ്കീര്‍ണത കണക്കിലെടുത്ത് ഹൈക്കോടതി മുതിര്‍ന്ന അഭിഭാഷകന്‍ പിജി ജയശങ്കറിനെ അമിക്കസ് ക്യൂറിയായി നിയമിച്ചിരുന്നു. തുക ഈടാക്കാന്‍ എരുവശേരി പഞ്ചായത്തിന്റെ ജീപ്പ് ജപ്തി ചെയ്യാനുള്ള നടപടി മുന്‍സീഫ് കോടതി മുന്‍പാകെ തുടങ്ങിയിരിക്കുകയാണ് തങ്കപ്പന്‍. ഇത്രയും തുക നിയമപരമായി കൊടുക്കാന്‍ പഞ്ചായത്തിന് കഴിയുമോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അല്ലാത്ത പക്ഷം സുപ്രീം കോടതിയെ സമീപിക്കേണ്ടിവരുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates