

ആലപ്പുഴ: അർത്തുങ്കലിനു സമീപം കടലിൽ കാണാതായ രണ്ട് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കടക്കരപ്പള്ളി കൊച്ചുകരിയിൽ കണ്ണന്റെയും അനിമോളുടെയും മകൻ വൈശാഖിന്റെ (16) മൃതദേഹമാണ് കണ്ടെത്തിയത്.
പൊലീസും അഗ്നിരക്ഷാ സേനയും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പം കാണാതായ കടക്കരപ്പള്ളി നികർത്തിൽ ശ്രീഹരിയെ കണ്ടെത്തിയിട്ടില്ല.
വ്യാഴാഴ്ചയാണ് അർത്തുങ്കൽ ആയിരംതൈ ഭാഗത്ത് കടലിൽ കുളിക്കാനിറങ്ങിയ വൈശാഖിനെയും ശ്രീഹരിയെയും കാണാതായത്. ഇരുവരുമടക്കം ആറ് പേരാണ് ഇവിടെ എത്തിയത്. ഇവരിൽ നാല് പേർ രക്ഷപ്പെട്ടു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates