മലപ്പുറത്തുനിന്നും കാണാതായ വിദ്യാര്‍ഥി തിരുവനന്തപുരത്ത് മരിച്ച നിലയില്‍; കത്തിക്കരിഞ്ഞ് മൃതദേഹം

തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റസിഡന്‍ഷ്യല്‍ ഏരിയയിലെ വിജനമായ സ്ഥലത്താണ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടത്.
Student who went missing in Malappuram found dead in Thiruvananthapuram
Student who went missing in Malappuram found dead in Thiruvananthapuram
Updated on
1 min read

മലപ്പുറം: പെരിന്തല്‍മണ്ണയ്ക്ക് സമീപം കുരുവമ്പലത്ത് നിന്നും കാണാതായ വിദ്യാര്‍ഥി തിരുവനന്തപുരത്ത് മരിച്ച നിലയില്‍. കുരുവമ്പലം പൊട്ടിപ്പാറ ഹൗസിലെ ബഷീറിന്റെ മകന്‍ മുഹമ്മദ് സിനാനെന്റെ (19) മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റസിഡന്‍ഷ്യല്‍ ഏരിയയിലെ വിജനമായ സ്ഥലത്താണ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടത്.

Student who went missing in Malappuram found dead in Thiruvananthapuram
പത്മകുമാർ പുറത്തേക്ക്?; പാർട്ടിക്ക് അവമതിപ്പുണ്ടാക്കി, വിശദീകരണം തേടി സിപിഎം

ചൊവ്വാഴ്ച രാവിലെയാണ് കുരുവമ്പലത്തുനിന്ന് വിദ്യാര്‍ഥിയെ കാണാതായത്. ചൊവ്വാഴ്ച മലപ്പുറത്തെ മഅ്ദിന്‍ കോളജിലേക്ക് പോയ സിനാനെ പിന്നീട് കാണാതാവുകയായിരുന്നു. മകനെ കാണാനില്ലെന്ന് കാണിച്ച് പിതാവ് കൊളത്തൂര്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. അന്വേഷണം പുരോഗമിക്കവെയാണ് തിരുവനന്തപുരത്ത് മരിച്ചതായി കൊളത്തൂര്‍ പൊലീസിന് വിവരം ലഭിക്കുന്നത്.

Student who went missing in Malappuram found dead in Thiruvananthapuram
'റിയാസിനെ വിളിക്കണമെങ്കില്‍ നേരത്തേ പറയണമായിരുന്നു'; എന്‍എച്ച് ഉദ്ഘാടനത്തില്‍ സുരേഷ് ഗോപി

സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ കുപ്പിയില്‍ പെട്രോള്‍ പോലുള്ള ദ്രാവകവുമായി സിനാന്‍ നടന്നു പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് ബന്ധുക്കള്‍ തിരുവനന്തപുരത്തേക്ക് തിരിച്ചു

Summary

Student who went missing in Malappuram found dead in Thiruvananthapuram.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com