thrissur collector
കലക്ടര്‍ അര്‍ജുന്‍ പാണ്ധ്യന്‍ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കാനെത്തിയ കുട്ടികള്‍ക്കൊപ്പംഫെയ്സ്ബുക്ക്

മുയല്‍ക്കുടുക്ക പൊട്ടിച്ച് അര്‍ണവ്, പിറന്നാള്‍ ആഘോഷം വേണ്ടെന്നു വച്ച് ദിയ; കരുതലിന്റെ പാഠവുമായി കുട്ടികള്‍

Published on

തൃശൂര്‍: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി കുരുന്നുകള്‍. മഞ്ഞനിറമുള്ള മുയല്‍ക്കുടുക്ക നിറയെ സ്‌നേഹത്തിന്റെ സമ്പാദ്യവുമായി ഒന്നാം ക്ലാസുകാരന്‍ അര്‍ണവും പിറന്നാളാഘോഷിക്കാന്‍ സൂക്ഷിച്ചുവെച്ച കാല്‍ ലക്ഷം രൂപയുമായി ഏഴാം ക്ലാസുകാരി ദിയയുമാണ് കലക്ടറെ കാണാനെത്തിയത്. കുട്ടികള്‍ നല്‍കിയ പണക്കുടുക്കയും ചെക്കും കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഏറ്റുവാങ്ങി. രണ്ടുകുട്ടികളും എല്ലാവര്‍ക്കും മാതൃകയാണെന്ന് കലക്ടര്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അര്‍ണവ് തനിക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങാനായി രണ്ടുവര്‍ഷമായി കുടുക്കയില്‍ സൂക്ഷിച്ച 1,103 രൂപയാണ് നല്‍കിയത്. ദുബായ് ജെംസ് ഔര്‍ ഓണ്‍ ബോയ്‌സ് ഹൈസ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. ദുബായിയില്‍ ജോലിചെയ്യുന്ന പൂത്തോള്‍ സ്വദേശിയായ വിഷ്ണു, നന്ദിതാ രാജ് എന്നിവരുടെ ഏക മകനാണ്. അര്‍ണവ് മുത്തച്ഛന്‍ പ്രൊഫ.ഡോ.ഇ.യു.രാജനോടൊപ്പമാണ് തുക കൈമാറാനായെത്തിയത്.

thrissur collector
ശ്രെയ സ്വര്‍ണക്കമ്മല്‍ വിറ്റു കിട്ടിയ പന്ത്രണ്ടായിരം രൂപ നല്‍കി, അനേയ പാവയും; കുറിപ്പ്

അബുദാബി ഗ്ലോബല്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ ദിയ സി.ദീപക് വെക്കേഷന്‍ ആഘോഷിക്കാനാണ് നാട്ടിലെത്തിയത്. ആഗസ്റ്റ് 24 ന് പിറന്നാള്‍ ആഘോഷിക്കാനായി മാറ്റിവെച്ച 25,000 രൂപയാണ് നല്‍കിയത്. അബുദാബിയില്‍ ജോലി ചെയ്യുന്ന കൂര്‍ക്കഞ്ചേരി സ്വദേശിയായ ദീപക്, സിമ്‌ന ദമ്പതികളുടെ മകളാണ്. മുത്തച്ഛനായ അശോകനോടൊപ്പമാണ് എത്തിയത്. ജില്ലയില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ 4,47,848 രൂപ നല്‍കി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com