ലൈംഗികാതിക്രമം നേരിട്ടുവെന്ന് വിദ്യാര്‍ത്ഥിനികളുടെ പരാതി; കലാമണ്ഡലം അധ്യാപകനെതിരെ പോക്‌സോ കേസ്

Students filed a complaint alleging sexual abuse at Kerala Kalamandalam
കനകകുമാര്‍
Updated on
1 min read

തൃശൂര്‍: കേരള കലാമണ്ഡലത്തിലെ അധ്യാപകനെതിരെ പോക്‌സോ കേസ്. ദേശമംഗലം സ്വദേശിയായ കൂടിയാട്ടം അധ്യാപകനായ കനകകുമാറിനെതിരേയാണ് വിദ്യാര്‍ഥികളുടെ പരാതിയെ തുടര്‍ന്ന് കേസെടുത്തത്. പോക്‌സോ നിയമപ്രകാരം രണ്ട് കേസുകളാണ് ഇയാള്‍ക്കെതിരെ എടുത്തിട്ടുള്ളത്.

Students filed a complaint alleging sexual abuse at Kerala Kalamandalam
ഭാര്യയെയും കുഞ്ഞിനെയും നോക്കണമെന്ന് മകന്‍, മാതാപിതാക്കളെ സംരക്ഷിക്കുന്നതില്‍ നിന്ന് മാറിനില്‍ക്കാനാവില്ലെന്ന് ഹൈക്കോടതി; അമ്മയ്ക്ക് ജീവനാംശം നല്‍കാന്‍ ഉത്തരവ്

മദ്യപിച്ച ശേഷം അധ്യാപകന്‍ ക്ലാസ് മുറിയിലേക്ക് വരികയും വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ച് അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാള്‍ക്കെതിരെ രണ്ട് കേസുകള്‍ എടുത്തിട്ടുണ്ടെന്ന് കുന്നംകുളം എസിപി സന്തോഷ് പറഞ്ഞു. പരാതിക്ക് പിന്നാലെ കനകകുമാര്‍ ഒളിവില്‍ പോയെന്നും പൊലീസ് ഇയാളെ തിരയുകയാണെന്നും അദ്ദേഹം പറഞ്ഞു.

Students filed a complaint alleging sexual abuse at Kerala Kalamandalam
ലോറി കുടുങ്ങി, താമരശ്ശേരി ചുരത്തില്‍ ഇന്നും ഗതാഗതക്കുരുക്ക്

വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ പരാതി സര്‍വകലാശാല അധികൃതര്‍ ചെറുതുരുത്തി പൊലീസിന് കൈമാറി. കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കനകകുമാറിനെതിരെ പേക്‌സോവകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു. വൈസ് ചാന്‍സലര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അധ്യാപകന്‍ വിദ്യാര്‍ത്ഥിനികളുടെ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നും ബോഡി ഷെയ്മിങ് നടത്തിയെന്നും കുട്ടികള്‍ പറയുന്നു.

ഇയാളെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും അന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കനാകകുമാറിനെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതെന്ന് കലാമണ്ഡലം വൈസ് ചാന്‍സലര്‍ ബി അനന്തകൃഷ്ണന്‍ പറഞ്ഞു.

Summary

Students filed a complaint alleging sexual abuse at Kerala Kalamandalam. A case has been registered under the POCSO Act against Kanakakumar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com