Student’s finger amputated while travelling in private bus in Malappuram
പറവണ്ണ മുറിവഴിക്കലില്‍ കഴിഞ്ഞ ദിവസം ഉണ്ടായ അപകടം

സ്വകാര്യ ബസുകള്‍ക്കിടയില്‍പ്പെട്ടു, എട്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ വിരല്‍ അറ്റു

പറവണ്ണ മുറിവഴിക്കലില്‍ കഴിഞ്ഞ ദിവസമാണ് അപകടം ഉണ്ടായത്.
Published on

മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയില്‍പ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ വിരല്‍ അറ്റു. നിറമരുതൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയായ വാക്കാട് സ്വദേശി ഷഹനാസിനാണ് അപകടത്തില്‍ വിരല്‍ നഷ്ടമായത്. പറവണ്ണ മുറിവഴിക്കലില്‍ കഴിഞ്ഞ ദിവസമാണ് അപകടം ഉണ്ടായത്.

രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനിടെ ബേസില്‍ യാത്രചെയ്യവെയായിരുന്നു അപകടം. ഷഹനാസ് സഞ്ചരിച്ചിരുന്ന ബസും എതിരെ വന്ന ബസും തമ്മില്‍ ഉരസുകയും സൈഡിലെ കമ്പി പിടിച്ച് നിന്നിരുന്ന ഷഹനാസിന്റെ വിരല്‍ ബസുകള്‍ക്കിടയില്‍ കുടുങ്ങുകയുമായിരുന്നു.

Student’s finger amputated while travelling in private bus in Malappuram
അയ്യമ്പുഴ പാറമടയില്‍ നിന്നും കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ യുവാവിന്റേത്; കൊലപാതകമോയെന്ന് സംശയം
Student’s finger amputated while travelling in private bus in Malappuram
ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: കേരള മുസ്ലിം ജമാ അത്ത് രണ്ട് കോടി രൂപ നല്‍കി

പരിക്കേറ്റ ഷഹനാസിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രയിലും എത്തിച്ചെങ്കിലും വിരല്‍ തുന്നിച്ചേര്‍ക്കാനായില്ല.മറ്റു നാലു വിരലുകള്‍ക്കും സാരമായി പരുക്കുപറ്റി.അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

Summary

Student’s finger amputated while travelling in private bus in Malappuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com