

കൊല്ലം: കൊല്ലം പരവൂരില്‍ കടലില്‍ വീണ് രണ്ട് വിദ്യാര്‍ഥികളെ കാണാതായി. അയത്തില്‍ സ്വദേശികളായ കണ്ണന്‍, വിപിന്‍ എന്നിവരെയാണ് കാണാതായത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം ഉണ്ടായത്. പ്ലസ് വണ്‍ വിദ്യാര്‍ഥികളായ ഇവര്‍ പരവൂര്‍ പൊഴിക്കര ദേവി ക്ഷേത്രത്തിനു സമീപമാണ് അപകടം. വിദ്യാര്‍ഥികള്‍ കുളിക്കാന്‍ ഇറങ്ങിയതിനിടെയാണ് അപകടം ഉണ്ടായത്.
അഞ്ച് വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചാണ് കടലില്‍ കുളിക്കാനായി എത്തിയത്. മൂന്നു പേരാണ് കടലില്‍ ഇറങ്ങിയതിന് പിന്നാലെ അപകടത്തില്‍പ്പെടുകയായിരുന്നു. ഒരാളെ രക്ഷപ്പെടുത്തി. ചുഴിയില്‍ പെട്ടതാകാമെന്നാണ് പൊലീസ് നിഗമനം. നേവി, കോസ്റ്റ് ഗാര്‍ഡ് എന്നീ സംഘങ്ങളെത്തി ഇവര്‍ക്കായി തെരച്ചില്‍ നടത്തുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates