

തിരുവനന്തപുരം: എറണാകുളം - ബംഗളൂരു വന്ദേഭാരത് ഉദ്ഘാടന ചടങ്ങില്‍ ആര്‍എസ്എസ് ഗണഗീതം പാടിയ സംഭവത്തില്‍ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. വന്ദേഭാരത് നിര്‍മിച്ചത് ജനങ്ങളുടെ നികുതിപണംകൊണ്ടാണെന്നും ഗണഗീതം ശാഖയില്‍ പാടിയാല്‍ മതിയെന്നുമാണ് സനോജിന്റെ പ്രതികരണം. ഫെയ്‌സ്ബുക്ക് പോസ്റ്റിലായിരുന്നു സനോജ് നിലപാട് അറിയിച്ചത്. നാഗ്പൂരിലെ അപ്പൂപ്പന്‍മാര്‍ കൊടുത്തു വിട്ട പണം കൊണ്ടല്ല വന്ദേഭാരത് നിര്‍മിച്ചത്. ജനങ്ങള്‍ നല്‍കിയ നികുതി കൊണ്ടാണ്. ഗണഗീതം തല്‍ക്കാലം ശാഖയില്‍ പാടിയാല്‍ മതി. നാട്ടുകാരുടെ ചെലവില്‍ വേണ്ട. എന്നാണ് സനോജിന്റെ പോസ്റ്റ്.
വന്ദേഭാരത് ട്രെയിന്‍ സര്‍വീസിനിടെ ട്രെയിനിന് ഉള്ളില്‍ വച്ച് വിദ്യാര്‍ഥികള്‍ ഗണഗീതം ആലപിക്കുന്ന വിഡിയോ ദക്ഷിണ റെയില്‍വെ ഔദ്യോഗിക എക്‌സ് പേജിലൂടെ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ ശക്തമായ വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നത്. ദക്ഷിണ റെയില്‍വെയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ട ഡിവൈഎഫ്‌ഐ പ്രസ്താവനയും പുറത്തിറക്കിയിരുന്നു.
ആര്‍എസ്എസ് ഗണഗീതത്തിന് പൊതുമുഖം നല്‍കാനാണ് റെയില്‍വേയുടെ ശ്രമം എന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. റെയില്‍വെയുടെ നടപടി മതനിരപേക്ഷ കാഴ്ചപ്പാടിന് വിരുദ്ധമാണ്. പൊതു സ്ഥാപനങ്ങളെ രാഷ്ട്രീയ മത സാമുദായിക പക്ഷപാതിത്വത്തോടു കൂടി ഉപയോഗിക്കുന്നത് ഭരണഘടന നിര്‍ദേശങ്ങളുടെ ലംഘനമാണ്. പൊതു സ്ഥാപനങ്ങള്‍ ആര്‍എസ്എസ് വത്കരിക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ നടപടിയുടെ തുടര്‍ച്ചയായാണ് ആര്‍എസ്എസിന്റെ ഗണഗീതം പൊതുപരിപാടികളില്‍ ഉപയോഗിക്കുന്നത്. മതനിരപേക്ഷതയെയും ഭരണഘടനയെയും അംഗീകരിക്കാത്ത ആര്‍എസ്എസിനെ ഇത്തരത്തില്‍ വെള്ളപൂശാനുള്ള ശ്രമങ്ങള്‍ ചെറുക്കപ്പടണമെന്ന് ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates