ഗുരുപൂര്‍ണിമ, കാസര്‍കോട് കുട്ടികളെ കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ചു; വിവാദം

ഭാരതീയ വിദ്യാനികേതന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളാണിത്.
students wash teachers' feet in Kasaragod; Controversy
കുട്ടികളെ കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിക്കുന്നുടെലിവിഷന്‍ ദൃശ്യം
Updated on
1 min read

കാസര്‍കോട്: വിദ്യാനികേതന്‍ സ്‌കൂളില്‍ കുട്ടികളെ കൊണ്ട് പാദപൂജ ചെയ്യിച്ചതായി പരാതി. ബന്തടുക്കയിലെ കക്കച്ചാല്‍ സരസ്വതി വിദ്യാലയത്തിലാണ് വിദ്യാര്‍ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ചത്. ഭാരതീയ വിദ്യാനികേതന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളാണിത്.

വ്യാസജയന്തി ദിനം, ഗുരുപൂര്‍ണിമ എന്ന പേരിലാണ് അധ്യാപകരുടെ പാദപൂജ ചെയ്യിച്ചത്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍, വിരമിച്ച മുപ്പത് അധ്യാപകരുടെ കാല്‍ വിദ്യാര്‍ഥികളെക്കൊണ്ട് വെള്ളം തളിച്ച് പൂക്കളിട്ട് പൂജിപ്പിക്കുകയായിരുന്നു. അധ്യാപകരോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചടങ്ങ് നടത്തിയതെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ പരിപാടിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സംഭവം വിവാദമായിട്ടുണ്ട്.

students wash teachers' feet in Kasaragod; Controversy
ബിജെപിക്ക് പുതിയ ടീം; നാല് ജനറല്‍ സെക്രട്ടറിമാരില്‍ എസ് സുരേഷും; മുന്‍ ഡിജിപി ആര്‍ ശ്രീലേഖയും ഷോണ്‍ ജോര്‍ജും വൈസ് പ്രസിഡന്റുമാര്‍

സ്‌കൂളിനെതിരെ എസ്എഫ്‌ഐ ഉള്‍പ്പടെയുള്ള സംഘടനകള്‍ രംഗത്തുന്നു. പുരോഗമന സമൂഹത്തിന് അംഗീകരിക്കാനാകാത്തതാണ് ഇത്തരം നടപടികളെന്നും ഇത്തരം പ്രവൃത്തികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു.

students wash teachers' feet in Kasaragod; Controversy
സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച ചികിത്സ; സജി ചെറിയാനെ തളളി എംവി ഗോവിന്ദന്‍
Summary

Complaint alleging that children were made to perform foot puja as part of Guru Purnima at Vidyaniketan School in Kasaragod

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com