

സുല്‍ത്താന്‍ ബത്തേരി: പൊലീസ് സ്റ്റേഷനില്‍ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ മോഷ്ടിച്ച കേസില്‍ നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘം കണ്ടെത്തി. അറസ്റ്റിലായ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ടി സബിത്തുമായി നടത്തിയ തെളിവെടുപ്പിനിടെ മോഷ്ടിച്ച 'ഹാന്‍സ്' ചാക്കുകള്‍ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ നിന്ന് കണ്ടെടുത്തു. സ്റ്റേഷനില്‍ നിന്ന് ഏകദേശം 500 മീറ്റര്‍ അകലെയാണ് ക്വാര്‍ട്ടേഴ്സ്.
കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയുള്ള പുലര്‍ച്ചെയാണ് സബിത്ത് ചാക്കുകള്‍ ക്വാര്‍ട്ടേഴ്സിലേക്ക് മാറ്റിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. നേരത്തെ ഇവ കല്‍പ്പറ്റയില്‍ സൂക്ഷിച്ചിരുന്നതായും പൊലീസ് പറഞ്ഞു. സബിത്ത് ഒറ്റയ്ക്കാണ് സ്റ്റേഷനിലെ മുറിയില്‍ നിന്ന് ചാക്കുകള്‍ പുറത്തെടുത്തതെങ്കിലും ഇവ മാറ്റാനും ഒളിപ്പിക്കാനും പൊലീസ് സേനയ്ക്ക് പുറത്തുള്ള ചിലരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
സബിത്തിനെ സംഭവവുമായി ബന്ധിപ്പിക്കുന്ന നിര്‍ണായക സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സ്വന്തം കാറിലാണ് ഇയാള്‍ മോഷ്ടിച്ച പുകയില ഉല്‍പ്പന്നങ്ങള്‍ മാറ്റിയതെന്നും ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.
മോഷ്ടിച്ച സാധനങ്ങള്‍ മാറ്റാന്‍ സബിത്തിനെ സഹായിച്ചവരെയും ഇതിന് പിന്നിലെ ശൃംഖലയെയും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് സബിത്തിനെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി. കണ്ടെടുത്ത തെളിവുകളും കോടതിയില്‍ സമര്‍പ്പിച്ചു. സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ സ്റ്റോര്‍ മുറിയില്‍ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് 'ഹാന്‍സ്' ആണ് മോഷണം പോയത്. കോടതി ഉത്തരവനുസരിച്ച് കനത്ത സുരക്ഷയില്‍ സൂക്ഷിച്ചിരുന്ന 13,000ത്തിലധികം പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് കാണാതായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates