'എങ്കില്‍ വെള്ളാപ്പള്ളിയുടെ മകനും സുകുമാരന്‍ നായരുടെ മകളും വിവാഹം കഴിക്കട്ടെ'; വിവാദ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് നാസര്‍ ഫൈസി കൂടത്തായി

ഐക്യത്തിനായി സംസാരിക്കുന്നവര്‍ മിശ്ര വിവാഹം നടത്തി അത് കാണിക്കണമെന്ന് നാസർ ഫൈസി കൂടത്തായി അഭിപ്രായപ്പെട്ടു
Nazar Faizy Koodathayi
Nazar Faizy Koodathayiഫെയ്‌സ്ബുക്ക്
Updated on
1 min read

കോഴിക്കോട് : എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസ്താവനയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പോഷകസംഘടനയായ സുന്നി യുവജന സംഘം സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി മാപ്പു പറഞ്ഞു. ഐക്യത്തില്‍ നാസര്‍ ഫൈസി പറഞ്ഞ ഉദാഹരണം വിവാദമായതോടെയാണ് ക്ഷമാപണം. ചൊവ്വാഴ്ച മലപ്പുറത്ത് നടന്ന പാണക്കാട് പൈതൃകം പരിപാടിയില്‍ വെച്ചായിരുന്നു നാസര്‍ ഫൈസി കൂടത്തായിയുടെ വിവാദ പരാമര്‍ശം.

Nazar Faizy Koodathayi
എംപി ഫണ്ട്: സുരേഷ് ഗോപി പിന്നില്‍; ഷാഫി ചെലവഴിച്ചത് നാലു ശതമാനം മാത്രം, രണ്ട് എംപിമാര്‍ ഒരു രൂപ പോലും വിനിയോഗിച്ചില്ല

എന്‍എസ്എസ്- എസ്എന്‍ഡിപി സമുദായങ്ങളുടെ ഐക്യം യാഥാര്‍ത്ഥ്യമാകണമെങ്കില്‍, വെള്ളാപ്പള്ളി നടേശന്‍ മകനെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ മകളെക്കൊണ്ട് വിവാഹം കഴിപ്പിക്കണമെന്നാണ് നാസര്‍ ഫൈസി കൂടത്തായി അഭിപ്രായപ്പെട്ടത്. ഐക്യത്തിനായി സംസാരിക്കുന്നവര്‍ മിശ്ര വിവാഹം നടത്തി അത് കാണിക്കണം. 'തന്റെ മകന്റെ വിവാഹം എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ മകളുമായി നടത്തിക്കൊടുത്ത് വെള്ളാപ്പള്ളിക്ക് മാതൃക കാണിക്കാന്‍ കഴിയുമോ? ഐക്യം അവിടെ നിന്ന് ആരംഭിക്കട്ടെ'. നാസര്‍ ഫൈസി പറഞ്ഞു.

ഐക്യത്തെ വിമര്‍ശിക്കാന്‍ ഉദാഹരണം തെരഞ്ഞെടുത്തപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണമായിരുന്നു, പിഴവു പറ്റിപ്പോയിയെന്നാണ് നാസര്‍ ഫൈസി വ്യക്തമാക്കിയത്. പരാമര്‍ശത്തില്‍ ഖേദിക്കുന്നു. വിവാദ പ്രസ്താവനയില്‍ ഇരു സമുദായങ്ങളോടും സമുദായ നേതാക്കളോടും ഖേദം അറിയിക്കുന്നു. ആ സന്ദര്‍ഭത്തില്‍ ആ ഉദാഹരണം അനുചിതമായിപ്പോയി എന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. അതേസമയം താന്‍ നടത്തിയ പ്രസംഗത്തിലെ അന്തസത്തയില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുവെന്നും നാസര്‍ ഫൈസി കൂട്ടിച്ചേര്‍ത്തു.

ഏതെങ്കിലും സമുദായങ്ങളുടെ ഐക്യം മറ്റ് സമുദായങ്ങളോടുള്ള വിദ്വേഷത്തിന്റെ അടിസ്ഥാനത്തിലാകരുത്. അങ്ങനെയായാല്‍ അത് വര്‍ഗീയ ധ്രുവീകരണത്തിന് കാരണമാകുമെന്ന് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. സമസ്ത കേരള ജം-ഇയ്യത്തുല്‍ ഉലമയും മുസ്ലിം ലീഗും വിവാദ പ്രസ്താവനയില്‍ അതൃപ്തരാണെന്നും, കൂടുതല്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാന്‍ നാസര്‍ ഫൈസി കൂടത്തായിയോട് ആവശ്യപ്പെടുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ട്.

Nazar Faizy Koodathayi
'ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകുന്നത് മോശമാണെന്ന് കരുതുന്നവര്‍ ഒന്നാം ക്ലാസ്സിലെ ഈ പാഠം വായിക്കണം'

ചില ഹിന്ദു സംഘടനകള്‍ എസ് വൈ എസ് നേതാവിന്റെ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ചിരുന്നു. ജമാഅത്തെ ഇസ്ലാമി ഇസ്ലാമിക രാഷ്ട്രത്തിനായി വാദിക്കുമ്പോള്‍, മറ്റുള്ളവര്‍ നായര്‍-ഈഴവ ഐക്യത്തിനെതിരെ സംസാരിക്കുന്നുവെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബു പറഞ്ഞു. ഇതിന് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും കയ്യടിക്കുന്നുവെന്നും ബാബു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു.

Summary

Nazar Faizy Koodathayi, secretary of the Sunni Yuvajana Sangam (SYS), a feeder organization of Samastha Kerala Jem-Iyyathul Ulama, apologized for his controversial statement regarding the NSS-SNDP unity.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com