

തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെത്തുടര്‍ന്നുളള നിയന്ത്രണങ്ങള്‍ തുടരുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി മുടങ്ങുന്ന സമയം ഉപഭോക്താക്കളെ മുന്‍കൂട്ടി അറിയിക്കുന്നതിനായി ഇന്ന് മുതല്‍ 'പവര്‍കട്ട് അലര്‍ട്ട്' സംവിധാനം നിലവില്‍ വരും. വൈകീട്ടോടെ ഈ സംവിധാനം പ്രവര്‍ത്തനസജ്ജമാകുമെന്ന് മന്ത്രി പറഞ്ഞു.
ഏകോപനത്തിന്റെ കുറവാണ് സംസ്ഥാനത്തെ വൈദ്യുതി പദ്ധതികള്‍ മുടങ്ങാന്‍ കാരണമായതെന്ന് മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞത് നന്നായി. ദീര്‍ഘകാല കരാര്‍ നഷ്ടമായതും ഇതിന്റെ ഭാഗമാണ്. അത് സമ്മതിച്ചതിന് പ്രത്യേകം നന്ദി പറയുന്നു. മുന്‍സര്‍ക്കാരിന്റെ ഏകോപനക്കുറവാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമായത്. എത്രയും വേഗം വൈദ്യുതി പ്രതിസന്ധി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ച്ചയായ പത്താം ദിവസമാണ് കേരളത്തില്‍ പവര്‍കട്ട് ഏര്‍പ്പെടുത്തുന്നത്. വൈകീട്ട് 6.30 മുതല്‍ പുലര്‍ച്ചെ ഒരു മണിവരെയുള്ള സമയത്താണ് നിലവില്‍ നിയന്ത്രണം ബാധകമാക്കിയിട്ടുള്ളത്. പ്രദേശങ്ങളിലും ഒന്നിധികം തവണ വൈദ്യുതി മുടങ്ങുന്നതായി പരാതി ഉയരുന്ന സാഹചര്യത്തിലാണ് ഈ നടപടി. ഈ മാസം അവസാനം വരെ വൈദ്യുതി നിയന്ത്രണം തുടരനാണ് സാധ്യത.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates