

കൊച്ചി: ശബരിമല അയ്യപ്പനെതിരെ നടത്തിയ വിവാദപരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ദളിത് ആക്ടിവിസ്റ്റും എഴുത്തുകാരനുമായ സണ്ണി എം കപിക്കാട്. അയ്യപ്പനെയോ മാളികപ്പുറത്ത് അമ്മയെയോ അധിക്ഷേപിച്ചിട്ടില്ല. തെറ്റായ ഒരുവാക്ക് തന്റെ ഭാഗത്തുനിന്ന് വന്നു. അത് പറയരുതായിരുന്നു. ഖേദം പ്രകടിപ്പിക്കുന്നു. നിലപാടില്‍ മാറ്റമില്ല. കേസിനെ നിയമപരമായി നേരിടുമെന്ന് സണ്ണി കപിക്കാട് പറഞ്ഞു.
പ്രസംഗത്തിനിടെ ശബരിമലയില്‍ ഭക്തര്‍ കൊടുക്കുന്ന സ്വര്‍ണം അടിച്ചുമാറ്റുന്നതിനെ കുറിച്ച് വിമര്‍ശിച്ചിരുന്നു. ജെഎന്‍യുവില്‍ അമ്പലം പണിയാനുള്ള സംഘ്പരിവാര്‍ അജണ്ട ചുണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ പ്രസംഗത്തിലെ ഒരുഭാഗം മാത്രം അടര്‍ത്തി മാറ്റി തനിക്കെതിരെ നുണപ്രചാരണം നടത്തുകയാണ്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ ബ്രഹ്മചര്യം പോകുമെന്ന് പറയുന്നു. ഇത് അയ്യപ്പനെ വിലകുറച്ച് കാണുന്നതിന് തുല്യമാണെന്നും കപിക്കാട് പറഞ്ഞു.
പരാമര്‍ശത്തില്‍ സണ്ണി എം കപിക്കാടിനെതിരെ കേസ് എടുത്തതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മലയാളം സര്‍വകലാശാലയിലെ പ്രതിഷേധത്തിലായിരുന്നു സണ്ണി കപിക്കാടിന്റെ പരാതിക്കാധാരമായ പരാമര്‍ശങ്ങള്‍. ഇതിനെതിരെ തിരുവാഭരണ പാത സംരക്ഷണ സമിതി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും സര്‍ക്കാരും വിഷയത്തില്‍ ഇടപെട്ട് നിയമ നടപടി സ്വീകരിക്കണമെന്നും സണ്ണി കപിക്കാട് മാപ്പ് പറയണമെന്നും പന്തളം കൊട്ടാരവും ആവശ്യപ്പെട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates