

തൃശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്ത അനുഭവം പറഞ്ഞ് മുന്‍ എംഎല്‍എ അനില്‍ അക്കര. നല്ല ബസ് വാങ്ങിയതുകൊണ്ട് മാത്രം കാര്യമില്ല. യാത്രക്കാരന് സമയബന്ധിതവും വേഗതയേറിയതുമായ സര്‍വീസ് നല്‍കണമെന്നും അനില്‍ അക്കര പറയുന്നു. കെഎസ്ആര്‍ടിസിയില്‍ മികച്ച യാത്രാനുഭവമുണ്ടെങ്കിലും യാത്രക്കാരില്ലെന്നും അതിന്റെ കാരണം എന്താണെന്ന് മനസിലാക്കണമെന്നും അനില്‍ അക്കര.
കെഎസ്ആര്‍ടിസിയില്‍ ഇത്തരത്തിലുള്ള വോള്‍വോ ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര സര്‍വീസുകളുടെ യാത്രാസമയം, സ്പീഡ് നിയന്ത്രണം, യാത്രക്കാരുടെ എണ്ണം, വരുമാനം, ചെലവ് എന്നിവയെല്ലാം വിശദമായി പഠിക്കണം. നഷ്ടത്തിലോടുന്ന സര്‍വീസുകളെ കുറ്റപ്പെടുത്തുന്നതിന് പകരം, എന്തുകൊണ്ടാണ് നഷ്ടം ഉണ്ടാകുന്നത് എന്ന് കണ്ടെത്തി അവയെ ലാഭകരമാക്കാനുള്ള നടപടികളാണ് വേണ്ടത്. നല്ല വണ്ടി,നല്ല സര്‍വീസ്, കൃത്യമായ സമയക്രമം, കൂടുതല്‍ യാത്രക്കാര്‍, കൂടുതല്‍ വരുമാനം. കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കണമെങ്കില്‍ ഇത്തരം വിഷയങ്ങളില്‍ ശാസ്ത്രീയമായ പഠനവും ഇടപെടലും അടിയന്തരമായി വേണമെന്നും അനില്‍ അക്കര പറയുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സൂപ്പർ ബസ്… പക്ഷേ യാത്രക്കാർ എവിടെ?
കഴിഞ്ഞ ആറാം തീയതി തിരുവനന്തപുരത്തുനിന്ന് തൃശ്ശൂരിലേക്ക് യാത്ര ചെയ്തത് KSRTCയുടെ ഒരു വോൾവോ ബസ്സിലായിരുന്നു.
സൂപ്പർ ബസ്. മികച്ച സൗകര്യങ്ങൾ. നല്ല യാത്രാനുഭവം.
പക്ഷേ ഒരു കാര്യം മാത്രം മനസ്സിലായില്ല.
വൈകിട്ട് 3 മണിക്ക് തിരുവനന്തപുരത്തുനിന്ന് കയറിയ ഞാൻ രാത്രി 12 മണിയോടെയാണ് തൃശ്ശൂരിൽ ഇറങ്ങിയത്. ഏകദേശം 9 മണിക്കൂർ യാത്ര!
ബാംഗ്ലൂരിലേക്ക് പോകുന്ന സർവീസാണ് ഇത്
ഈ വേഗതയിൽ പോയാൽ ബാംഗ്ലൂരിലെത്തുമ്പോൾ ഉച്ചയാകുമല്ലോ!
ഏറ്റവും ശ്രദ്ധേയമായ മറ്റൊരു കാര്യം,
ബസ്സിൽ ഞാനടക്കം പത്തിൽ താഴെ യാത്രക്കാർ മാത്രം.
എന്തുകൊണ്ടാണ് ഇത്രയും മികച്ച ബസ്സിൽ ആളുകൾ കയറാത്തത് എന്ന് അന്വേഷിച്ചപ്പോൾ ലഭിച്ച മറുപടി വളരെ ഗൗരവമുള്ളതായിരുന്നു:
“ഒരിക്കൽ കയറിയവർ പിന്നീട് ഈ ബസ്സിൽ കയറില്ല. മറ്റ് ബസ്സുകൾ നാലുവരി പാതകളിൽ മികച്ച വേഗത്തിൽ പോകുമ്പോൾ, ഈ ബസ്സിന്റെ സ്പീഡ് ഗവേണർ ആവശ്യത്തിന് ക്രമീകരിക്കാത്തതിനാൽ വേഗത്തിൽ പോകാൻ കഴിയുന്നില്ല.”
ഇത് ശരിയാണെങ്കിൽ, പ്രശ്നം യാത്രക്കാരുടേതല്ല; സർവീസ് മാനേജ്മെന്റിന്റേതാണ്.
ഞാൻ ഏകദേശ കണക്ക് കൂട്ടിയപ്പോൾ, ഇത്തരത്തിൽ സർവീസ് നടത്തുന്നതിലൂടെ ഒരു ബസ്സിൽ നിന്ന് മാത്രം പ്രതിദിനം അരലക്ഷം രൂപയെങ്കിലും KSRTCയ്ക്ക് വരുമാന നഷ്ടമുണ്ടാകുന്നുണ്ടാകാം.
നല്ല ബസ് വാങ്ങിയതുകൊണ്ട് മാത്രം കാര്യമില്ല.
യാത്രക്കാരന് സമയബന്ധിതവും വേഗതയേറിയതുമായ സർവീസ് നൽകണം.
KSRTCയിൽ ഇത്തരത്തിലുള്ള വോൾവോ ഉൾപ്പെടെയുള്ള ദീർഘദൂര സർവീസുകളുടെ യാത്രാസമയം, സ്പീഡ് നിയന്ത്രണം, യാത്രക്കാരുടെ എണ്ണം, വരുമാനം, ചെലവ് എന്നിവയെല്ലാം വിശദമായി പഠിക്കണം.
നഷ്ടത്തിലോടുന്ന സർവീസുകളെ കുറ്റപ്പെടുത്തുന്നതിന് പകരം,
എന്തുകൊണ്ടാണ് നഷ്ടം ഉണ്ടാകുന്നത് എന്ന് കണ്ടെത്തി അവയെ ലാഭകരമാക്കാനുള്ള നടപടികളാണ് വേണ്ടത്.
നല്ല വണ്ടി,നല്ല സർവീസ്, കൃത്യമായ സമയക്രമം, കൂടുതൽ യാത്രക്കാർ, കൂടുതൽ വരുമാനം.
KSRTCയെ ലാഭത്തിലാക്കണമെങ്കിൽ ഇത്തരം വിഷയങ്ങളിൽ ശാസ്ത്രീയമായ പഠനവും ഇടപെടലും അടിയന്തരമായി വേണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates