രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്‍; 'ഞെട്ടലില്‍' കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ

സ്വകാര്യ ബാങ്കിലെ അക്കൗണ്ടിലാണ് ഇത്രയുമധികം രൂപ എത്തിയത്.
Supermarket Owner Discovers ₹3,500+ Crore in Account Balance
പ്രതീകാത്മക ചിത്രം
Edited By:
Updated on: 
1 min read

കൊച്ചി:രാവിലെ സൂപ്പര്‍മാര്‍ക്കറ്റിന്റെ അക്കൗണ്ട് ബാലന്‍സ് പരിശോധിച്ച ദര്‍ശന സൂപ്പര്‍മാര്‍ക്കറ്റ് ഉടമ സുമേഷ് കുമാര്‍ കണ്ടത് 3,500 കോടിയിലധികം രൂപ. പെട്ടന്ന് കോടീശ്വരനായ ഈ മാറ്റത്തില്‍ സന്തോഷിക്കുന്നതിന് പകരം എന്താണ് സംഭവിച്ചതെന്ന ഭീതിയിലായിരുന്നു അദ്ദേഹം.

സ്വകാര്യ ബാങ്കിലെ അക്കൗണ്ടിലാണ് ഇത്രയുമധികം രൂപ എത്തിയത്. കടയിലെ കാര്‍ഡ് സൈ്വപ്പിങ് ഇനത്തില്‍ തന്നെ മൂന്നര കോടി രൂപ വീതം രണ്ടു തവണയായി 7 കോടി രൂപ അക്കൗണ്ടില്‍ എത്തിയതായി സന്ദേശവും ലഭിച്ചു. ഇത്രയും തുക അക്കൗണ്ടില്‍ കണ്ടതോടെ സുമേഷ് ബാങ്ക് അധികൃതരെ ബന്ധപ്പെടുകയായിരുന്നു. കഥ കേട്ട് ആദ്യം അമ്പരന്നെങ്കിലും സാങ്കേതിക തകരാറാണ് ഈ അപ്രതീക്ഷിത 'കോടീശ്വരന്‍' ആയതിന് പിന്നിലെന്ന് ബാങ്ക് അധികൃതര്‍ പിന്നീട് സ്ഥിരീകരിച്ചു.

വൈകിട്ടോടെ അക്കൗണ്ടിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് ബാലന്‍സ് സാധാരണ നിലയിലാക്കുകയും ചെയ്തു. ഒറ്റപ്പകല്‍ കൊണ്ട് സഹസ്ര കോടീശ്വരനായി മാറിയത് രസകരമായ അനുഭവമായിരുന്നു എന്ന് സുമേഷ് കുമാര്‍ പറയുന്നു.

Summary

Supermarket Owner Discovers ₹3,500+ Crore in Account Balance

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com