അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ള: അന്വേഷണം സിബിഐയ്‌ക്കോ? ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ

നിലവിൽ എസ്.ഐ.ടി നടത്തുന്ന അന്വേഷണം പര്യാപ്‌തമല്ലെന്നാണ് ഹർജിക്കാരുടെ പ്രധാന ആരോപണം.
Supreme Court
Supreme Court Bench Led by CJI to Hear Pleas on Alleged Ayodhya Ram Temple Donation Scam.
Edited By:
Updated on
1 min read

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഇതുമായി ബന്ധപ്പെട്ട മൂന്ന് ഹർജികളും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആണ് പരിഗണിക്കുക. ആർജെഡി എംപി സുധാകർ സിങ്,നരേന്ദ്ര കുമാർ ഗോസ്വാമി, അഭിഭാഷകരായ അജയ് കുമാർ റോയി,ദിനേശ് കുമാർ യാദവ് എന്നിവരാണ് ഹർജിക്കാർ.

Supreme Court
നവകേരള 'രക്ഷാപ്രവര്‍ത്തനം': ഡിജിപി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും; എംആര്‍ അജിത് കുമാറിന് നിര്‍ണായകം

നിലവിൽ എസ്.ഐ.ടി നടത്തുന്ന അന്വേഷണം പര്യാപ്‌തമല്ലെന്നാണ് ഹർജിക്കാരുടെ പ്രധാന ആരോപണം. സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ സംഭവം സിബിഐ അന്വേഷിക്കണം എന്നാണ് ഹർജിയിലെ ആവശ്യം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

Supreme Court
നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ വിധിയെന്ത് ? ഇന്നറിയാം...

നേരത്തെ, സംഭവത്തിൽ നിഷ്പക്ഷവും സമയബന്ധിതവുമായ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. വേനലവധിക്കുശേഷം കേസ് വാദത്തിനായി ലിസ്റ്റ് ചെയ്യുമെന്ന് ജസ്റ്റിസുമാരായ എം.എം. സുന്ദ്രേഷ്, ഷീല്‍ നാഗു എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചത്. 'എന്താണ് ഇത്ര അടിയന്തരാവസ്ഥ, ഇപ്പോള്‍ ആകാശം ഇടിഞ്ഞുവീഴാനൊന്നും പോകുന്നില്ലല്ലോ...', എന്നായിരുന്നു ബെഞ്ചിന്റെ നിരീക്ഷണം.

Supreme Court
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി; കുരുക്കായത് ഫെയ്‌സ്ബുക്ക് പോസ്റ്റ്, മലപ്പുറം സ്വദേശിക്കെതിരെ കേസെടുത്തു
Supreme Court
വിയറ്റ്‌നാം ബോട്ട് അപകടം; മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച മുംബൈയിൽ എത്തിക്കും
Summary

Supreme Court Bench Led by CJI to Hear Pleas on Alleged Ayodhya Ram Temple Donation Scam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com