ബോംബ് ഭീഷണിയില്‍ വലഞ്ഞ് വിമാനക്കമ്പനികള്‍. ഇന്ന് മാത്രം 34 വിമാനങ്ങള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. 13 എയര്‍ ഇന്ത്യാ വിമാനങ്ങള്‍ക്കും പത്ത് ഇന്‍ഡിഗോ വിമാനങ്ങള്‍ക്കും 11 വിസ്താര വിമാനങ്ങള്‍ക്കുമാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.ബലാത്സംഗക്കേസില്‍ നടന് സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. അതുവരെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷയായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്..മദ്രസകള്‍ക്കെതിരായ ബാലവകാശ കമ്മീഷന് ഉത്തരവിനെ വിമര്‍ശിച്ച് സുപ്രീം കോടതി. കുട്ടികള്‍ക്ക് മതപഠനം പാടില്ലെന്നാണോ നിലപാടെന്ന് കമ്മീഷനോട് കോടതി ചോദിച്ചു. മദ്രസകളുടെ കാര്യത്തില്‍ മാത്രം എന്തിന് ആശങ്കയെന്നും മറ്റ് മതവിഭാഗങ്ങള്‍ക്ക് വിലക്ക് ബാധകമാണോയെന്നും കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ അധ്യക്ഷനായ ബഞ്ചിന്റെതാണ് വിമര്‍ശനം..കെഎസ്ആര്‍ടിസി ബസില്‍ സച്ചിന് ദേവ് എംഎല്‍എ അതിക്രമിച്ചു കയറിയിട്ടില്ലെന്നും ഡ്രൈവര്‍ യദുവിനെ മേയര്‍ ആര്യാ രാജേന്ദ്രന് അസഭ്യം പറഞ്ഞിട്ടില്ലെന്നും പൊലീസ്. യദുനല്‍കിയ പരാതിയില്‍ ഇരുവര്‍ക്കുമെതിരായ രണ്ട് കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും പൊലീസ് അറിയിച്ചു..എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യയെ താന്‍ ക്ഷണിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്. യോഗത്തിന് മുമ്പ് ദിവ്യയുടെ ഫോണ്‍ കോള്‍ തനിക്ക് വന്നിരുന്നു. അതെല്ലാം അന്വേഷണത്തിന്റെ ഭാഗമായി വിശദീകരിച്ചിട്ടുണ്ട്. എനിക്കറിയാവുന്നതെല്ലാം പറഞ്ഞിട്ടുണ്ട്. .Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates