'ചിരിക്കൂ, ഞങ്ങളൊപ്പമുണ്ട്.., സുരക്ഷാമിത്രം ഹെൽപ് ബോക്സ്‌ എല്ലാ സ്‌കൂളുകളിലും..'

ഓണം അവധി കഴിഞ്ഞ് സ്കൂൾ തുറക്കുമ്പോൾ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പരാതിപ്പെട്ടി ഉണ്ടായിരിക്കുമെന്ന് മന്ത്രി പറഞ്ഞു
V Sivankutty, Letter Box
V Sivankutty, Letter Boxfacebook
Updated on
1 min read

ആലപ്പുഴ : വിദ്യാർത്ഥികൾ വീടുകളിൽ നേരിടുന്ന അതിക്രമങ്ങൾ അറിയിക്കാനായി സുരക്ഷാമിത്രം ഹെൽപ് ബോക്സ്‌ എല്ലാ സ്‌കൂളുകളിലും സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി  വി ശിവൻകുട്ടി.  പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരപീഡനത്തിന് ഇരയായ നാലാംക്ലാസുകാരി പഠിക്കുന്ന ആദിക്കാട്ടുകുളങ്ങരയിലെ സ്കൂളിൽ മന്ത്രി ആദ്യ പരാതിപ്പെട്ട സ്ഥാപിച്ചു.

V Sivankutty, Letter Box
'ന്യായ വിധി നടപ്പാക്കണം'; നിമിഷ പ്രിയയുടെ വധശിക്ഷയില്‍ നിന്ന് പിന്നോട്ടില്ല, യെമന്‍ ഡെപ്യൂട്ടി ജനറലിനെ കണ്ട് തലാലിന്റെ സഹോദരന്‍

ഓണം അവധി കഴിഞ്ഞ് സ്കൂൾ തുറക്കുമ്പോൾ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും സുരക്ഷാമിത്രം കർമ്മപദ്ധതിയുടെ ഭാ​ഗമായ പരാതിപ്പെട്ടി ഉണ്ടായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. കുട്ടികളുടെ സംരക്ഷണത്തിന് സ്വീകരിക്കേണ്ട പൊതു നടപടിക്രമം പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉടൻ പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു.

V Sivankutty, Letter Box
ജോസ് കെ മാണി പാലായില്‍ തന്നെ ജനവിധി തേടും, 2000 യുവാക്കളെ അണിനിരത്തി പ്രകടനം

കുട്ടികളുടെ പെരുമാറ്റത്തിലെ മാറ്റങ്ങൾ തിരിച്ചറിയാൻ അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകും. സ്കൂളുകളിലെ കൗൺസിലർമാരുടെ യോ​ഗം ചേർന്ന് മന്ത്രിയും വകുപ്പ് ഡയറക്ടറും നേരിട്ടു സംവദിക്കും. ആലപ്പുഴ ചാരുംമൂടില്‍ ഒമ്പതു വയസ്സുകാരി കുട്ടിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പിതാവ് അന്‍സാര്‍, രണ്ടാനമ്മ ഷെഫീന എന്നവരെ വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Summary

Minister V Sivankutty says that a Suraksha Mitram Help Box will be set up in all schools to enable students to report violence they face at home.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com