

തൃശൂര്‍: ഭാരതാംബ വിവാദത്തില്‍ പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഭാരതാംബയെ പൂജിക്കുക എന്ന് പറഞ്ഞാല്‍ ഭൂമിദേവിയെ പൂജിക്കുക എന്ന് മാത്രമേയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി. ഭാരതാംബ വിഷയത്തിന് വര്‍ഗീയ സ്വഭാവം നല്‍കാന്‍ ഇടത് സര്‍ക്കാര്‍ ശ്രമിച്ചോട്ടെയെന്നും ജനങ്ങള്‍ക്കറിയാമെന്നും സുരേഷ് ഗോപി പറഞ്ഞു
പല വലിയ പ്രശ്‌നങ്ങളില്‍ നിന്നും വഴിതിരിച്ച് വിടാനായാണ് ഇത്തരം പരാമര്‍ശങ്ങളുമായി ഓരോരുത്തര്‍ ചാടി വീഴുന്നത്. വല്യകാര്യങ്ങള്‍ ഇവിടെ കിടപ്പുണ്ട്. അതിലേക്ക് ഒന്നും പാവം ജനങ്ങളുടെ ശ്രദ്ധ ചെല്ലരുത്. വഴി തിരിച്ചുവിടാന്‍ വേണ്ടിയിട്ട് കൊടി പിടിച്ച്, ഏതോ ഒരു സ്ത്രീ എന്നൊക്കെ അവര് പറയും. ജനങ്ങള്‍ അവരുടെ പിറകെ പോവുകയും ചെയ്യും. അപ്പോഴും അവരുടെ ജീവിതത്തെ സംബന്ധിച്ച പ്രശ്നങ്ങള്‍ മറവിയിലേക്ക് ആഴ്ത്തിക്കളയുമെന്നും സുരേഷ് ഗോപി പറഞ്ഞു.
ശശി തരൂര്‍ ബിജെപിയില്‍ എത്തുമെന്ന റിപ്പോര്‍ട്ടുകളെ കുറിച്ചുള്ള ചോദ്യത്തോടുള്ള സുരേഷ് ഗോപിയുടെ പ്രതികരണം ഇങ്ങനെ; പാര്‍ട്ടി മാറുക എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. ബിജെപിയില്‍ വരണോ എന്ന് തരൂര്‍ തീരുമാനിക്കണം. ദേശീയതയോടൊപ്പം നില്‍ക്കണമെന്ന ജനങ്ങളുടെ ഇഷ്ടം മനസിലാക്കിയുള്ള മാറ്റമാണ് തരൂരില്‍ കാണുന്നത്.
Suresh Gopi says that if we say "worship Bharatamba" we only mean "worship Bhoomi Devi". Let the Left government try to give it a communal character.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
