'രാജന്‍ പൂരം ആസ്വദിച്ചിട്ടില്ല, കെട്ടിപ്പിടിച്ച് ഞെക്കി മുത്തം കൊടുക്കാന്‍ അഗ്രഹിക്കുന്നു; മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നന്ദി'

എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചതുകൊണ്ട് അഹിതങ്ങള്‍ ഒന്നുമുണ്ടാകാതെ പൂരം ഇത്തവണ ഗംഭീരമായി നടത്താന്‍ സാധിച്ചെന്നും സുരേഷ്‌ഗോപി പറഞ്ഞു
suresh gopi reaction on thrissur pooram
SURESH GOPIഫയല്‍ ചിത്രം
Updated on
1 min read

തൃശൂര്‍: തൃശൂര്‍ പൂരം ഗംഭീരമാക്കാന്‍ പ്രവര്‍ത്തിച്ച മന്ത്രി കെ രാജനെ കെട്ടിപ്പിടിച്ച് ഞെക്കി മുത്തം കൊടുക്കാന്‍ അഗ്രഹിക്കുന്നെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി (SURESH GOPI). മന്ത്രി രാജന്‍ ഒരു മിനിറ്റ് പോലും പൂരം ആസ്വദിച്ചിട്ടില്ല. അദ്ദേഹം ഓടി നടന്ന് കാര്യങ്ങള്‍ ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.തൃശൂര്‍ പൂരത്തില്‍ പങ്കെടുത്ത തൊഴിലാളികളെ ആദരിക്കുന്ന ശുചിത്വ പൂരം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുരേഷ്‌ഗോപി. എ

എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചതുകൊണ്ട് അഹിതങ്ങള്‍ ഒന്നുമുണ്ടാകാതെ പൂരം ഇത്തവണ ഗംഭീരമായി നടത്താന്‍ സാധിച്ചെന്നും സുരേഷ്‌ഗോപി പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി വി.എന്‍ വാസവനും ഓരോ കാര്യങ്ങളിലും ഇടപെട്ട് മനസിലാക്കി പ്രവര്‍ത്തിച്ചുവെന്നും തൃശൂര്‍കാര്‍ക്കും മലയാളികള്‍ക്കും വേണ്ടി മന്ത്രിമാര്‍ക്ക് നന്ദി പറയുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.

'തൃശൂരുകാര്‍ക്കും മലയാളികള്‍ക്കും വേണ്ടി മന്ത്രിമാര്‍ക്ക് നന്ദി പറയുന്നു. പിണറായി വിജയനും വി എന്‍ വാസവനും ഓരോ കാര്യങ്ങളും ഇടപെട്ട് മനസിലാക്കി പ്രവര്‍ത്തിച്ചു. രാജന്‍ പൂരം ആസ്വദിച്ചിട്ടില്ല. പൂരത്തിന് ഒരുദര്‍ശകനായി വന്ന് ഒരുഗ്യാലറിയിലും ഇരുന്നിട്ടില്ല. ഒരുപണിയെടുപ്പുകാരനെപ്പോലെ പൂരപ്പറമ്പ് മുഴുവന്‍ ഓടിനടന്ന് പ്രവര്‍ത്തിച്ച മന്ത്രിയാണ്. കെട്ടിപ്പിടിച്ച് ഞെക്കി മുത്തം കൊടുക്കാന്‍ ആഗ്രഹിക്കുന്നു' - സുരേഷ് ഗോപി പറഞ്ഞു.

ഇത്തവണ മേയ് ആറിനായിരുന്നു തൃശൂര്‍ പൂരം. പൂരപ്പറമ്പില്‍ നിറസാന്നിദ്ധ്യമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുണ്ടായിരുന്നു. കഴിഞ്ഞ തവണ സ്ഥാനാര്‍ഥി എന്ന നിലയിലാണ് പൂരനഗരിയല്‍ ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ കേന്ദ്രമന്ത്രിയെന്ന നിലയിലായിരുന്നു. ചങ്കിലാണ് പൂരമെന്നായിരുന്നു സുരേഷ് ഗോപിയുടെ അന്നത്തെ പ്രതികരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suresh Gopi On Kaipamangalam Accident
Union Minister Suresh Gopi demanded daily progress reports on Malampuzha garden renovation, forming an all-party committee led by C Krishnakumar
Suresh Gopi @PLKD
Suresh Gopi.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com