'കൃഷ്ണ ഗുരുവായൂരപ്പാ'; കേന്ദ്രമന്ത്രിയായി മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി

ദൈവനാമത്തിലായിരുന്നു സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ
Suresh Gopi takes oath as a member of the 18th Lok Sabha
(Minister of State for Petroleum and Natural Gas and the Ministry of Tourism)
Updated on
1 min read

ന്യൂഡല്‍ഹി: കേന്ദ്രസഹമന്ത്രിയായി സുരേഷ് ഗോപി ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. പ്രോടേം സ്പീക്കര്‍ ഭര്‍തൃഹരി മഹ്താബ് സത്യാവാചകം ചൊല്ലിക്കൊടുത്തു. കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനേ എന്നുപറഞ്ഞായിരുന്നു സുരേഷ് ഗോപി സത്യപ്രതിജ്ഞ തുടങ്ങിയത്. മലയാളത്തിലായിരുന്നു സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ.

ബിജെപിയുടെ കേരളത്തില്‍ നിന്നുള്ള ആദ്യ ലോക്‌സഭാംഗമാണ് സുരേഷ് ഗോപി. മൂന്നാം മോദി സര്‍ക്കാരില്‍ ടൂറിസം, പെട്രോളിയം വകുപ്പുകളുടെ സഹമന്ത്രിയാണ് സുരേഷ് ഗോപി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ സിപിഐ സ്ഥാനാര്‍ഥി വി സുനില്‍കുമാറിനെയും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെയും പരാജയപ്പെുടത്തിയായിരുന്നു സുരേഷ് ഗോപിയുടെ വിജയം. 4,12,338 വോട്ടുകള്‍ നേടിയ സുരേഷ് ഗോപിയുടെ ഭൂരിപക്ഷം 74686 വോട്ടുകളായിരുന്നു.

Suresh Gopi takes oath as a member of the 18th Lok Sabha
ആരാണ് പതിനെട്ടാം ലോക്‌സഭയുടെ പ്രോടെം സ്പീക്കര്‍ ഭര്‍തൃഹരി മഹ്താബ്?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com