സുശാന്ത് നിലമ്പൂര്‍ അറസ്റ്റില്‍ 

അയല്‍വാസിയുടെ പരാതിയിലാണ് അറസ്റ്റ്
സുശാന്ത് നിലമ്പൂര്‍
സുശാന്ത് നിലമ്പൂര്‍
Updated on
1 min read

മലപ്പുറം: വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട കേസിൽ വ്‌ളോഗറും ജീവകാരുണ്യപ്രവർത്തകനുമായ സുശാന്ത് നിലമ്പൂര്‍ അറസ്റ്റില്‍. തെക്കുംപാടത്തെ സുശാന്തിന്റെ വീട്ടിലെത്തിയാണ് വണ്ടൂര്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. അയല്‍വാസിയുടെ പരാതിയിലാണ് അറസ്റ്റ്. 

അയല്‍വാസിയായ സുഭാഷിനെ വഴി തര്‍ക്കത്തിന്റെ പേരില്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. 2018 ഫെബ്രുവരി 18 നാണ് കേസിനാസ്പദമായ സംഭവം. സമന്‍സ് അയച്ചിട്ടും സ്റ്റേഷനില്‍ ഹാജരാകാതിരുന്നതിനെതുടര്‍ന്നാണ് പൊലീസ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com