

കൊച്ചി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തില്‍ ആരംഭിച്ച വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണവുമായി സഹകരിക്കണം എന്ന ആഹ്വാനവുമായി സീറോ മലബാര്‍ സഭ. എസ്‌ഐആറുമായി എത്തുന്ന ബിഎല്‍ഒ ഓഫീസര്‍മാരോട് സഹകരിക്കണം. സംശയ ദൂരീകരണത്തിനും തുടര്‍ നടപടികള്‍ക്കുമായി ആശയവിനിമയം കാര്യക്ഷമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. സംഭയുടെ ഭാഗമായ പ്രവാസികള്‍ ബന്ധുക്കള്‍ വഴിയോ ഓണ്‍ലൈന്‍ മുഖേനയോ എസ് ഐ ആര്‍ ഫോം പൂരിപ്പിക്കണമെന്നും സീറോ മലബാര്‍ സഭ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ അറിയിച്ചു.
കേരളത്തില്‍ നടപ്പാക്കുന്ന എസ്‌ഐആറിനെ നിയമപരമായി നേരിടാന്‍ സര്‍വകക്ഷി യോഗം തീരുമാനിച്ചിരിക്കെയാണ് സീറോ മലബാര്‍ സഭ ഇത്തരം ഒരു നിലപാട് സ്വീകരിക്കുന്നത്.സര്‍ക്കാര്‍ കോടതിയില്‍ പോയാല്‍ കക്ഷി ചേരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ യോഗത്തില്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തിലാണ് എസ്‌ഐആറിനെ നിയമപരമായി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. യോഗത്തില്‍ പങ്കെടുത്ത ബിജെപി ഒഴികെയുള്ള കക്ഷികള്‍ സര്‍ക്കാര്‍ തീരുമാനത്തെ പൂര്‍ണമായും പിന്തുണച്ചു.
അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സിറോ മലബാര്‍ സഭാ നേതൃത്വം ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തില്‍ ആയിരുന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, ഫരീദാബാദ് അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര എന്നിവര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ഏകദേശം 20 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടുനിന്നു.
പ്രധാനമന്ത്രിയുമായി നടന്നത് ഊഷ്മളമായ കൂടിക്കാഴ്ചയായിരുന്നു എന്ന് സഭാ നേതൃത്വം അറിയിച്ചു. കത്തോലിക്കാ സഭ നേരിടുന്ന പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിക്ക് ബോധ്യമായെന്ന് മാര്‍ റാഫേല്‍ തട്ടിലും അറിയിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates