'ശപിക്കപ്പെടാനിടയാക്കിയ ആദ്യകാരണം സ്ത്രീകള്‍ക്കിടയിലെ അഴിഞ്ഞാട്ടം; തെരഞ്ഞെടുപ്പിന്റെ മറവില്‍ സ്ത്രീ - പുരുഷന്‍മാരുടെ ഇടകലരല്‍ നീതീകരിക്കാനാകില്ല'

സ്ത്രീകളോടൊപ്പം ചേര്‍ന്നിരിക്കുന്നതും ഒപ്പം നിര്‍ത്തി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും പൊതുവേദിയില്‍ അന്യപുരുഷന്‍മാരെ അഭിസംബോധന ചെയ്ത് മുസ്ലിം സ്ത്രീകള്‍ പ്രസംഗിക്കുന്ന രീതിയും പുതിയ പ്രവണതകളാണ്.
Sunni Yuvajana Sangham
അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന സ്ത്രീ- പുരുഷ സങ്കലനത്തിനെതിരെ ജാഗ്രത വേണമെന്ന് സുന്നി യുവജന സംഘം
Updated on
1 min read

കോഴിക്കോട്: അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന സ്ത്രീ- പുരുഷ സങ്കലനത്തിനെതിരെ ജാഗ്രത വേണമെന്ന് സുന്നി യുവജന സംഘം. ഇത് സംബന്ധിച്ച് എസ് വൈഎസ് പ്രമേയം പാസാക്കി. സ്ത്രീപുരുഷന്‍മാര്‍ പരസ്പരം ബോധപൂര്‍വ്വമുള്ള ദര്‍ശനം പോലും വിലക്കിയ മതമാണ് ഇസ്ലാം. വിജയാഹ്ലാദത്തിന്റെ പേരില്‍ രാത്രികളില്‍ നടുറോട്ടില്‍ സ്ത്രീകളും പുരുഷന്‍മാരും ഒരുമിച്ച് നൃത്തംചെയ്യുന്നത് ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും പ്രമേയത്തില്‍ പറയുന്നു.

'സംവരണസീറ്റുകളില്‍ അനുയോജ്യരായ സ്ത്രീകള്‍ മത്സരിക്കുന്നത് മനസിലാക്കാം. അവര്‍ ബോര്‍ഡ് മീറ്റിങ്ങുകളിലും അനുബന്ധ യോഗങ്ങളിലും ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടിയും വരും. പക്ഷേ, തെരഞ്ഞെടുപ്പിന്റെ മറവില്‍ ഇസ്ലാമിക നിയമങ്ങള്‍ കാറ്റില്‍പറത്തിക്കൊണ്ടുള്ള സ്ത്രീപുരുഷന്‍മാരുടെ ഇടകലരല്‍ നീതീകരിക്കാനാകില്ല. ഇസ്രയേല്‍ വംശജര്‍ ശപിക്കപ്പെടാനിടയാക്കിയ ആദ്യകാരണം സ്ത്രീകള്‍ക്കിടയിലെ അഴിഞ്ഞാട്ടമായിരുന്നുവെന്ന നബിവചനം നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു'- പ്രമേയത്തില്‍ പറയുന്നു.

Sunni Yuvajana Sangham
കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

പ്രമേയത്തിന്റെ പൂര്‍ണരൂപം:

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ സ്ത്രീപുരുഷന്‍മാര്‍ക്കിടയില്‍ ഇസ്ലാം നിശ്ചയിച്ച അതിര്‍വരമ്പുകള്‍ വല്ലാതെ നേര്‍ത്തുവരുന്നു എന്നത് ആശങ്കാജനകമാണ്. സ്ത്രീപുരുഷന്‍മാര്‍ പരസ്പരം ബോധപൂര്‍വ്വമുള്ള ദര്‍ശനം പോലും വിലക്കിയ മതമാണ് ഇസ്ലാം. വിജയാഹ്ലാദത്തിന്റെ പേരില്‍ രാത്രികളില്‍ നടുറോട്ടില്‍ സ്ത്രീകളും പുരുഷന്‍മാരും ഒരുമിച്ച് നൃത്തംചെയ്യുന്നത് ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല.

സംവരണസീറ്റുകളില്‍ അനുയോജ്യരായ സ്ത്രീകള്‍ മത്സരിക്കുന്നത് മനസിലാക്കാം. അവര്‍ ബോര്‍ഡ് മീറ്റിങ്ങുകളിലും അനുബന്ധ യോഗങ്ങളിലും ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടിയും വരും. പക്ഷേ, തെരഞ്ഞെടുപ്പിന്റെ മറവില്‍ ഇസ്ലാമിക നിയമങ്ങള്‍ കാറ്റില്‍പറത്തിക്കൊണ്ടുള്ള സ്ത്രീപുരുഷന്‍മാരുടെ ഇടകലരല്‍ നീതീകരിക്കാനാകില്ല.

Sunni Yuvajana Sangham
സജി ചെറിയാന്‍ സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍ ഊരിത്തെറിച്ചു; മന്ത്രിയും ജീവനക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു

ലിബറലിസത്തിന്റെ പിടിയിലകപ്പെട്ട അധുനിക സ്ത്രീത്വത്തോടൊപ്പം മുസ്ലിം സ്ത്രീകളും ലയിച്ചുചേര്‍ന്നു കൊണ്ടിരിക്കുന്നു. നഗരഹൃദയങ്ങളിലൂടെ നടക്കുന്ന പ്രകടനങ്ങളില്‍ പരപുരുഷന്‍മാരോടൊപ്പം മുസ്ലിം സ്ത്രീകളും പങ്കെടുക്കുന്നതിന് ഈയടുത്ത കാലത്താണ് തുടക്കംകുറിച്ചത്.

സ്ത്രീകളോടൊപ്പം ചേര്‍ന്നിരിക്കുന്നതും ഒപ്പം നിര്‍ത്തി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും പൊതുവേദിയില്‍ അന്യപുരുഷന്‍മാരെ അഭിസംബോധന ചെയ്ത് മുസ്ലിം സ്ത്രീകള്‍ പ്രസംഗിക്കുന്ന രീതിയും പുതിയ പ്രവണതകളാണ്. മുജാഹിദ്, ജമാഅത്ത് വിഭാഗങ്ങള്‍ തുടക്കംകുറിച്ച ഇത്തരം അനിസ്ലാമിക രീതികള്‍ രാഷ്ട്രീയത്തിന്റെ മറവില്‍ സ്ത്രീസമൂഹത്തിലേക്ക് കടത്തിക്കൂട്ടാനും വളര്‍ന്നുവരുന്ന ലിബറലിസത്തിനു ആക്കംകൂട്ടാനും ചിലര്‍ ബോധപൂര്‍വം നടത്തുന്ന നീക്കങ്ങള്‍ ഗൗരവപൂര്‍വം കൈകാര്യം ചേയ്യേണ്ടിയിരിക്കുന്നു.

ഇസ്രയേല്‍ വംശജര്‍ ശപിക്കപ്പെടാനിടയാക്കിയ ആദ്യകാരണം സ്ത്രീകള്‍ക്കിടയിലെ അഴിഞ്ഞാട്ടമായിരുന്നുവെന്ന നബിവചനം നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇത്തരം അനിസ്ലാമിക പ്രവണതകള്‍ക്കെതിരേ മുസ്ലിം പൊതുസമൂഹം ജാഗ്രത പാലിക്കണമെന്ന് ഈ യോഗം ആവശ്യപ്പെടുന്നു.

Summary

SYS calls for vigilance against the free mixing of men and women that crosses boundaries

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com