'ദിലീപ് കേസിലെ മാഡമല്ലേ!, ആ കുട്ടി പെട്ടെന്ന് ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു'

കാരണം ഈ കേസ് ഏറ്റെടുത്ത് ഇത്രക്ക് വക്കീലന്മാര്‍ എന്നോട് ഇങ്ങനെ പറയുന്നത് ആദ്യമാണ്. എന്റെ വിചാരം വക്കീലന്മാരെല്ലാം രാമന്‍ പിള്ള സാറിന്റെ കൂടെയാണ് എന്നായിരുന്നു. ഈ സന്തോഷം വിവരണാധീതമാണ്.
T B Mini
T B Minifacebook
Updated on
3 min read

കൊച്ചി: വൈകാരിക കുറിപ്പുമായി നടി ആക്രമിച്ച കേസിലെ അതിജീവിതയുടെ അഭിഭാഷക ടി ബി മിനി. തൃശൂര്‍ കോടതിയില്‍ പോകുന്ന സമയത്ത് പൊതുസമൂഹത്തില്‍ നിന്നുമുണ്ടായ ചേര്‍ത്ത് നിര്‍ത്തലുകളാണ് കുറിപ്പിന്റെ ഉള്ളടക്കം. ട്രെയിനിലും കോടതിയിലും തന്നെ ചേര്‍ത്ത് പിടിക്കുന്ന ഒരുപാട് മനുഷ്യരുണ്ടെന്നും ടി ബി മിനി കുറിപ്പില്‍ പറയുന്നു.

T B Mini
ജനവിധി അട്ടിമറിക്കുന്നതിനോട് യോജിപ്പില്ല; തിരുവനന്തപുരത്ത് സിപിഎം സഹകരണം ആലോചിച്ചിട്ടില്ലെന്ന് ചെന്നിത്തല

തൃശൂര്‍ കോടതി വളപ്പിലെ അഭിഭാഷകരെല്ലാം ഓടിയെത്തിയെന്നും ഒപ്പം സെല്‍ഫിയെടുത്തെന്നും മിനി പറയുന്നു. മാത്രമല്ല പോരാടണമെന്നും ഒപ്പമുണ്ടെന്നും പറഞ്ഞു. താന്‍ കരുതിയത് വക്കീലന്‍മാരെല്ലാം രാമന്‍പിള്ള സാറിനൊപ്പമാണെന്നാണ്. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങളെന്നും കുറിപ്പിലുണ്ട്. അതിജീവിത എന്ന പേരില്‍ കവികളുടെ സംസ്ഥാന സമ്മേളനം വിളിക്കാന്‍ തീരുമാനിച്ച കാര്യവും മിനി പറയുന്നു. ''സംസ്ഥാനത്താകെ കവികളുടെ സംഘടനയുടെ സംസ്ഥാന നേതാവ് വിളിച്ചു അവര്‍ വലിയ സംസ്ഥാന കവിസമ്മേളനം വിളിച്ചിട്ടുണ്ട്. പേര് അതിജീവിത. അപ്പോള്‍ മാഡം അതിജീവിതയല്ലേ ഞാന്‍ പറഞ്ഞു, ഞാന്‍ അങ്ങനെയല്ല എന്നു മാത്രമല്ല അതിന് അര്‍ഹത ഒരാള്‍ക്കേയുള്ളൂ. എനിക്ക് സന്തോഷമുണ്ട് കേരളത്തിലെ സാംസ്‌കാരിക കവികള്‍ എല്ലാം രംഗത്തു വരുന്നതിനോട്....നന്ദി കേരളമേ...തോറ്റു പോയവര്‍ ... ജയിക്കുന്ന നിമിഷമാണ്'', എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

T B Mini
ലൈംഗികാതിക്രമ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പി ടി കുഞ്ഞുമുഹമ്മദ്; പരാതിയില്‍ കഴമ്പുണ്ടെന്ന് പൊലീസ്

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഇന്ന് തൃശൂര്‍ കോടതിയില്‍ കേസിന് പോവുകയായിരുന്നു.

ഞാന്‍ 8ാം തിയ്യതിക്കു ശേഷം ഒരു ഭ്രാന്തിയേ പോലെ മാനസികമായ അവസ്ഥയിലായിരുന്നു.

ഒരു പാട് പേര് വിളിച്ച് ആശ്വസിപ്പിച്ചു. വിജയിച്ചു എന്ന് പറഞ്ഞു.

ഇന്ന് രാവിലെ 9 മണിയോടെ ഞാന്‍ ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ എത്തി ടിക്കറ്റ് എടുത്തു. െ്രെപവറ്റ് ടിക്കറ്റ് സെന്ററില്‍ നിന്നാണ് ടിക്കറ്റെടുത്ത്

അവിടെ ഇരുന്നത് ഒരു പെണ്‍കുട്ടിയായിരുന്നു എന്നെ തുറിച്ച് നോക്കി എന്നിട്ട് ദിലീപ് കേസിലെ മാഡമല്ലേ എന്ന് ചോദിച്ചു. ആദ്യം ഒന്ന് ഞാന്‍ പേടിച്ചു എന്നെ വല്ലതല്ലാനാവോ ദിലീപിന്റെ നാടല്ലേ ഞാന്‍ വിനയത്തോടെ അതെ എന്ന് പറഞ്ഞു.

ചെറിയ ഭയം ഇല്ലാതില്ല കാരണം കറക്ട് സമയത്ത് കോടതിയില്‍ എത്തിയില്ലെങ്കില്‍ പ്രശ്‌നമാവില്ലേ ആട്രെയിന്‍ വിട്ടാല്‍ എനിക്ക് കറക്ട് സമയത്ത് കോടതിയില്‍ എത്താന്‍ കഴിയില്ല.

ഈ കുട്ടി പെട്ടെന്ന് മുഖമെല്ലാം ചുവന്ന്

കണ്ണ് നിറഞ്ഞ് ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു . ഞാന്‍ സ്തബ്ധയായി പോയി. മാഡം ഒരിക്കലെങ്കിലും കാണണം എന്നുണ്ടായിരുന്നു.

ഞങ്ങളുണ്ട് ഞങ്ങളുടെ നാട്ടില്‍ ഞങ്ങള്‍ ഒരു യോഗം കൂടിയിട്ടുണ്ട് അതിശക്തമായി പ്രതിഷേധിക്കാന്‍ മാഡം ചാനലിലൊക്കെ നില്‍ക്കുമ്പോള്‍ വിഷമിച്ച മുഖമാണ് അത് വേണ്ട. പൊരുതണം.

ഇത് കേട്ടപ്പോള്‍ എന്നെ കണ്ണും നിറഞ്ഞു. മറുനാടനേ പേലേ ചിലര്‍ പച്ചക്കള്ളം പ്രചരിപ്പിക്കുമ്പോള്‍ ജനം ഞാന്‍ ചെയ്ത കാര്യത്തിന് എന്നെ മനസിലാക്കുന്നുണ്ടല്ലോ? ടിക്കറ്റ് തന്നു. 35 രൂപയാണ്. പക്ഷെ പൈസ വാങ്ങിയില്ല. സൂക്ഷിക്കണം എന്ന് പറഞ്ഞ് ഒന്നു കൂടെ കെട്ടിപിടിച്ച് ആ പെണ്‍ കുട്ടിയാത്രയാക്കി.

ട്രെയിനില്‍ പലരും എന്നെ തിരിച്ചറിഞ്ഞു. ആ കുട്ടികള്‍ എന്നെ വന്ന് സെല്‍ഫി എടുത്തു. അഭിമാനം ഉണ്ട് എന്ന് പറഞ്ഞു. ഞങ്ങള്‍ക്ക് എല്ലാം അറിയാം ധൈര്യമായി ഇരിക്കണം. എന്ന് പറഞ്ഞു.

ട്രെയിനിറങ്ങി തൃശൂര്‍ കോടതിയില്‍ എത്തി. ഓട്ടോ ഇറങ്ങിയപ്പോള്‍ മുതല്‍ വക്കീലന്മാര്‍ ഓടി വന്നു. കൈപിടിച്ചു സെല്‍ഫി എടുത്തു പോരാട്ടത്തോടൊപ്പം ഉണ്ട് എന്ന് പറഞ്ഞു. അസോസിയേഷനോട് ചേര്‍ന്നാണ് കാന്റീന്‍ കാലത്ത് ഒന്നും കഴിച്ചില്ലായിരുന്നു അവിടെ വീഡിയേഷന് ഒന്നാം സ്ഥാനം കിട്ടിയതിന് കട്‌ലറ്റ് വിതരണം ചെയ്യുന്നു. എത്ര വേണം എങ്കിലും എടുക്കാം 2 കട്‌ലെറ്റ് എടുത്തു കഴിച്ചു. കുറേ നാളായി ഒരു മെഡിക്കല്‍ നെഗ്‌ളിജന്‍സ് കേസുമായി ഞാന്‍ തൃശൂര്‍ പോകുന്നു. എന്റെ കൂട്ടുകാര്‍ സന്തോഷ് , സിനി അങ്ങനെ പലരും ഉണ്ട്. ഇന്ന് അസോസിയേഷനില്‍ ചായ കുടിച്ചിരിക്കുമ്പോള്‍ ഒരു പാട് വക്കീലന്മാര്‍ കൂട്ടത്തോടെ വന്ന് എന്നെ അഭിനന്ദിച്ചു ഷേക്ക് ഹാന്റ് തന്നു. സ്ത്രീകള്‍ നെഞ്ചോടു ചേര്‍ത്തു. ഞങ്ങളുണ്ട്. ധൈര്യമായി ഇരിക്കണം. അതിജീവിതയേക്കാള്‍ അറ്റാക്ക് നേരിടുന്നത് മേഡമാണ്. അതിജീവിതയെ പറയരുതെന്ന് സുപ്രീം കോടതി വിധിയുണ്ട്. വക്കീലന്‍മാര്‍ക്ക് ആ പ്രൊട്ടക്ഷനില്ലല്ലോ

ഞങ്ങളുണ്ട്

അത് കേട്ടപ്പോള്‍ സന്തോഷം എന്റെ തൊണ്ടയില്‍ കുരുങ്ങി.

കാരണം ഈ കേസ് ഏറ്റെടുത്ത് ഇത്രക്ക് വക്കീലന്മാര്‍ എന്നോട് ഇങ്ങനെ പറയുന്നത് ആദ്യമാണ്. എന്റെ വിചാരം വക്കീലന്മാരെല്ലാം രാമന്‍ പിള്ള സാറിന്റെ കൂടെയാണ് എന്നായിരുന്നു. ഈ സന്തോഷം വിവരണാധീതമാണ്.

കേസ് കഴിഞ്ഞ് താഴെക്ക് ഇറങ്ങി ഫ്രണ്ടിലെ ചായകടയില്‍ നിന്നും ചായ കുടിക്കുന്ന പതിവുണ്ട്. അങ്ങനെ ചായ കടയിലേക്ക് പോകുമ്പോള്‍ പുറകില്‍ നിന്നും ഒരു വിളി കേട്ടു മിനിക്കിലേ എന്ന് ക്ലര്‍ക്ക് മാരുടെ അസോസിയേഷനില്‍ നിന്നാണ് തിരിഞ്ഞു നോക്കി ദിലീപ് കേസിലെ മിനി വക്കിലല്ലേ എന്ന് അപ്പോഴെക്കും ക്ലര്‍ക്കുമാര്‍ എല്ലാവരും ഇറങ്ങി വന്നു ഒരു വനിതാ ക്ലര്‍ക്ക് കെട്ടിപ്പിടിച്ച് ഉമ്മവച്ചു സ്‌നേഹം പറഞ്ഞറിയിക്കാന്‍ വയ്യ എത്ര ദിവസമായി ഞാന്‍ കരഞ്ഞു കൊണ്ടിരിക്കുന്നു എന്നറിയുമോ ? അവരെല്ലാവരും പറഞ്ഞു. ഞങ്ങളുണ്ട് മുന്നോട്ട് പോകണം. ജുഡീഷ്യറിയുടെ ഭാഗമാണ് നമ്മള്‍ എങ്കിലും ഇത് സഹിക്കാനാവുന്നില്ല. ദിലീപിന്റെ കൂലി എഴുത്തുകാരും മറുനാടനും മാഡത്തെ അപമാനിക്കുവാന്‍ മനപൂര്‍വ്വം ചെയ്യുന്നതാണ് തളരരുത്. നെഗ്‌ളറ്റ് ചെയ്യണം. ഒന്നും മിണ്ടാനാവാതെ കണ്ണുനിറഞ്ഞ് ഞാന്‍ നിന്നു.

തിരിച്ച് ഓട്ടോറിക്ഷയില്‍ റെയില്‍ വേസ്‌റ്റേഷനിലേക്ക്

ട്രെയിന്‍ കയറുവാന്‍ കാത്ത് കപ്പലണ്ടിയില്‍ കൊറിച്ച് ബഞ്ചില്‍ ഇരുന്ന എന്നെ പലരും തിരിച്ചറിഞ്ഞു. അതില്‍ ചെറുപ്പക്കാരുണ്ടായിരുന്നു. പലരും സെല്‍ഫി എടുത്തു ഞങ്ങള്‍ യോഗങ്ങള്‍ ചേരുന്നുണ്ട് പ്രതിഷേധങ്ങള്‍ ധൈര്യമായി ഇരിക്കുവാന്‍ പറഞ്ഞു. ഭൂരിഭാഗം പേരും ഇടതുപക്ഷ ചായ് വുള്ളവരാണ്.

പെട്ടെന്ന് ബോംബെ ട്രെയിന്‍ വന്നു നിന്നു പലരും ഇറങ്ങി ഇറങ്ങിയ ഒരു സ്ത്രീയും ഭര്‍ത്താവും നടന്നു പോയിട്ട് ഓടി തിരിച്ചു വന്നു മിനി വക്കിലല്ലേ ഞാന്‍ എനിക്ക് ധാരാളം ബന്ധുക്കള്‍ ബോംബയിലുണ്ട് കുറേനാളായി കാണാറില്ല. പലരേയും കണ്ടാല്‍ ഒറ്റനോട്ടത്തില്‍ തിരിച്ചറിയില്ല

അതെ എന്നു പറഞ്ഞ പ്പോള്‍ അവര്‍ പറഞ്ഞു ഞങ്ങള്‍ ബോംബെയിലാണ് 4 ദിവസം ലീവിന് വന്നതാണ്

ഭയങ്കര ഇഷ്ടമാണ് ഒരിക്കലും കാണാന്‍ കഴിയും എന്ന് കരുതിയില്ല ദൈവം കാണിച്ചു തന്നല്ലോ? ഒരു സെല്‍ഫി എടുക്കട്ടേ ഞാന്‍ സമ്മതിച്ചു

അതിജീവിതയേക്കാള്‍ മാഡം കുറച്ചു ദിവസമായി അറ്റാക്ക് നേരിടുന്നത് ഞങ്ങള്‍ കാണുന്നുണ്ട്. നന്ദിയുണ്ട്

ദൈവം കൂടെയുണ്ടാവും തിരിഞ്ഞ് തിരിഞ്ഞ് നോക്കി അവര്‍ കടന്നു പോയി.

കുറച്ച് കഴിഞ്ഞ് ഒരു ഫോണ്‍ വന്നു ഒരു കവിയാണ് സംസ്ഥാനത്താകെ കവികളുടെ സംഘടനയുടെ സംസ്ഥാന

നേതാവ് വിളിച്ചു അവര്‍ വലിയ സംസ്ഥാന കവിസമ്മേളനം വിളിച്ചിട്ടുണ്ട്

പേര് അതിജീവിത അപ്പോള്‍ മാഡം അതിജീവിതയല്ലേ ഞാന്‍ പറഞ്ഞു ഞാന്‍ അങ്ങനെയല്ല എന്നു മാത്രമല്ല അതിന് അര്‍ഹത ഒരാള്‍ക്കേയുള്ളൂ

എനിക്ക് സന്തോഷമുണ്ട് കേരളത്തിലെ സാംസ്‌കാരിക കവികള്‍ എല്ലാം രംഗത്തു വരുന്നതിനോട് ....

നന്ദി കേരളമേ...

തോറ്റു പോയവര്‍ ... ജയിക്കുന്ന നിമിഷമാണ്‌

Summary

T B Mini with an emotional note

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com