വയനാട് തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

വയനാട് പുത്തൂര്‍വയല്‍ മഞ്ഞളാംകൊല്ലിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കല്‍പ്പറ്റ: വയനാട് പുത്തൂര്‍വയല്‍ മഞ്ഞളാംകൊല്ലിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട് സ്വദേശി മുത്തുകൃഷ്ണനാണ് 
(72) മരിച്ചത്. വീട്ടില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായും പ്രാഥമിക അന്വേഷണത്തില്‍ ദുരൂഹതകളില്ലെന്നും മേപ്പാടി പൊലീസ് അറിയിച്ചു. 

വീടിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇയാള്‍ രണ്ടാഴ്ചയിലേറെയായി വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. പാലക്കാട് മകളുടെ വീട്ടില്‍ ആയിരുന്ന ഭാര്യ ഇന്ന് തിരിച്ചെത്തിയപ്പോളാണ് മൃതദേഹം കണ്ടത്. ഫൊറന്‍സിക് വിദഗ്ദര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com