തിരുവനന്തപുരം: അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ഉത്തരവ് ലഭിച്ചവര്‍ക്ക് ജൂലൈ 15 മുതല്‍ ജോലിയില്‍ പ്രവേശിക്കാം. നിയമന ഉത്തരവ് ലഭിച്ച 2828 പേര്‍ക്കും നിയമന ശുപാര്‍ശ ലഭ്യമായ 888 പേര്‍ക്കും ജോലിയില്‍ പ്രവേശിക്കാം. അധ്യാപക തസ്തികകളിലും, ലാബ് അസിസ്റ്റന്റ് തസ്തികകളിലും ആണ് നിയമനം.
സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നിയമന ഉത്തരവ് ലഭിച്ച 2828 പേരില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക (ജൂനിയര്‍) വിഭാഗത്തില്‍ 579 പേരും സീനിയര്‍ വിഭാഗത്തില്‍ 18 പേരും ലാബ് അസിസ്റ്റന്റ് വിഭാഗത്തില്‍ 224 പേരുമുണ്ട്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ അധ്യാപക തസ്തികയില്‍ മൂന്നു പേരും ഹൈസ്‌കൂള്‍ ടീച്ചര്‍ വിഭാഗത്തില്‍ 501 പേരും യു.പി സ്‌കൂള്‍ ടീച്ചര്‍ വിഭാഗത്തില്‍ 513 പേരും എല്‍.പി സ്‌കൂള്‍ ടീച്ചര്‍ വിഭാഗത്തില്‍ 709 പേരും മറ്റ് അധ്യാപക തസ്തികകളില്‍ 281 പേരും ഉള്‍പ്പെടുന്നു.
നിയമന ശുപാര്‍ശ ലഭിച്ച 888 തസ്തികളില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ വിഭാഗത്തില്‍ 213 പേരും യു.പി.സ്‌കൂള്‍ ടീച്ചര്‍ വിഭാഗത്തില്‍ 116 പേരും എല്‍.പി സ്‌കൂള്‍ ടീച്ചര്‍ വിഭാഗത്തില്‍ 369 പേരും മറ്റ് അധ്യാപക തസ്തികകളില്‍ 190 പേരും ജോലിയില്‍ പ്രവേശിക്കും. സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ 201920 വര്‍ഷത്തെ സ്റ്റാഫ് ഫിക്‌സേഷന്‍ തന്നെ 202122 വര്‍ഷത്തിലും തുടരും. 202122 അധ്യയന വര്‍ഷം എയ്ഡഡ് സ്‌കൂളുകളില്‍ റഗുലര്‍ തസ്തികകളില്‍ ഉണ്ടാകുന്ന ഒഴിവുകളില്‍ ജൂലൈ 15 മുതല്‍ മാനേജര്‍മാര്‍ക്ക് നിയമനം നടത്താം. വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഒരു മാസത്തിനുള്ളില്‍ ഈ നിയമന അംഗീകാര ശുപാര്‍ശകള്‍ തീര്‍പ്പാക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates